മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രിസ്റ്റഫർ ഇന്ന് മുതൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ വമ്പൻ റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഗൾഫിലും ഗംഭീര റിലീസാണ് ലഭിക്കുക. കേരളത്തിൽ രാവിലെ ഒമ്പതര മുതലാണ് ഷോകൾ ആരംഭിക്കുക. ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ആറാട്ട് രചിച്ച ഉദയ കൃഷ്ണ തന്നെയാണ്. ഇത്തവണ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ആണ് ബി ഉണ്ണികൃഷ്ണൻ എത്തിയിരിക്കുന്നത്. ആർ ഡി ഇല്ല്യൂമിനേഷനെന്ന തന്റെ ബാനറിൽ ബി ഉണ്ണികൃഷ്‌ണൻ തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി ക്രിസ്റ്റഫർ എന്ന പേരുള്ള ഒരു പോലീസ് ഓഫീസർ ആയാണ് അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടാഗ് ലൈൻ ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്നാണ്. ഇരുപത്തിയഞ്ചു കോടിയോളം മുതൽ മുടക്കിലൊരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ശരത് കുമാർ, വിനയ് റായ്, സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൽ, അദിതി രവി, വിനിത കോശി, രമ്യ സുരേഷ്, വാസന്തി, കലേഷ്, ഷഹീൻ സിദ്ദിഖ്, അമൽ രാജ്, ദിലീപ്, രാജേഷ് ശർമ്മ എന്നിവരാണ് ഇതിലെ മറ്റു താരങ്ങൾ. മനോജ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഫെയ്‌സ് സിദ്ദിഖി ആണ്. ജസ്റ്റിൻ വർഗീസാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.