ചെറിയവനെന്നോ വലിയവനെന്നോ വ്യത്യസമില്ലാതെ തന്റെ ആരാധകരോട് മമ്മൂട്ടി കാണിക്കുന്ന സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
വയനാട് പുൽപ്പള്ളിയിലെ കാടിനിടയിലെ റോഡിലൂടെ വന്ന വെളുത്ത ബെൻസ് വയനാടൻ സ്വദേശിയായ ഒരാൾ കൈ കാട്ടി നിർത്തുകയുണ്ടായി. സൈഡ് വിൻഡോ തുറന്ന പെൺകുട്ടിയോട് ആ റോഡിൽ മമ്മൂട്ടി ഉണ്ടോ എന്നും എല്ലാവരും റോഡിൽ മമ്മൂട്ടി ഉണ്ടെന്ന് പറയുന്നതായും അയാൾ അറിയിച്ചു. തുടർന്ന് പെൺകുട്ടി മമ്മൂട്ടി ഉണ്ട്, പക്ഷെ എന്തിനാണെന്ന് ചോദിക്കുകയുണ്ടായി. ഉടനെ ഞാൻ മൂപ്പരുടെ ആളാണെന്ന് അയാൾ മറുപടിയും പറഞ്ഞു.
അപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ നിന്നും നിങ്ങളൊന്ന് ഇപ്പുറത്തേക്ക് നിന്നേ എന്ന് ഗാംഭീര്യമുള്ള ഒരു ശബ്ദം അയാൾ കേട്ടത്. തുടർന്ന് മറുവശത്തേക്ക് നീങ്ങി നിന്ന അയാൾ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ആളെ കണ്ട് ഞെട്ടുകയുണ്ടായി. സാക്ഷാൽ മമ്മൂട്ടി തന്നെ ആയിരുന്നു അത്.
ഒടുവിൽ തന്റെ ആരാധകനോട് വിശേഷങ്ങൾ തിരക്കി അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ യാത്ര തുടർന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.