മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ആദ്യ ചിത്രമായ നൻപകൽ നേരത്ത് മയക്കം മികച്ച പ്രേക്ഷക പിന്തുണ നേടി കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിങ്ങിനും മമ്മൂട്ടിയുടെ പ്രകടനത്തിനും വലിയ കയ്യടിയാണ് എല്ലാവരിൽ നിന്നും ലഭിക്കുന്നത്. തമിഴിലും ഒരുക്കിയ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പ് വൈകാതെ തന്നെ റിലീസ് ചെയ്യും. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ലൊക്കേഷൻ ചിത്രമാണ് വൈറലായി മാറുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇടവേളയിൽ തറയിൽ മയങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സുന്ദരം, ജെയിംസ് എന്നീ കഥാപാത്രങ്ങളായി ഗംഭീര പ്രകടനമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജ് ആണ് ഇപ്പോൾ വൈറലാവുന്ന മമ്മൂട്ടിയുടെ ഈ മയക്കത്തിന്റെ ചിത്രം പകർത്തിയത്. പഴനിയിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. മമ്മൂട്ടിക്കൊപ്പം രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് എസ് ഹരീഷ് ആണ്. കഴിഞ്ഞ മാസം നടന്ന കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രീമിയർ ചെയ്ത ഈ ചിത്രത്തിന് അന്ന് തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചിരുന്നത്. തേനി ഈശ്വർ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ദീപു ജോസഫാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.