[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദിലീപ് 148 പ്രഖ്യാപനം ഉടൻ; വമ്പൻ ചിത്രവുമായി ജനപ്രിയ നായകൻ

ഇന്ദ്രൻസ്, ദുർഗാ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ എന്നിവരൊന്നിച്ച ഉടൽ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രതീഷ് രഘുനന്ദൻ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിന് ശേഷം രതീഷ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലെ നായകൻ ജനപ്രിയ നായകൻ ദിലീപാണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് ജനുവരി 27 ന് വെള്ളിയാഴ്ച കൊച്ചിയിൽ നടക്കും. ദിലീപിന്റെ 148 ആം ചിത്രമായി ഒരുങ്ങുന്ന ഇതിന്റെ സ്വിച്ച് ഓൺ ചടങ്ങും അന്ന് തന്നെയായിരിക്കും നടക്കുക. തെന്നിന്ത്യയിലെ പ്രശസ്ത ബാനർ ആയ സൂപ്പർ ഗുഡ് ഫിലിംസിന്‍റെ സാരഥി ശ്രീ. ആർ ബി ചൗധരിയുമായി ചേർന്ന് ഇഫാര്‍ മീഡിയ എന്ന തന്റെ ബാനറിൽ റാഫി മാതിരയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഉൾപ്പെടെ വിവിധ ഭാഷകളിലായി 96 ഓളം സിനിമകൾ നിർമ്മിച്ചിട്ടുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 97-മത്തെ ചിത്രം കൂടിയാണ് ഈ ദിലീപ്- രതീഷ് രഘുനന്ദൻ ചിത്രം.

ഒട്ടേറെ അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്യുകയും, അതുപോലെ നിരവധി മലയാള ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുള്ള ഇഫാർ മീഡിയയുടെ 18-മത്തെ ചിത്രമായിരിക്കും ഈ ചിത്രം. സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടിൽ 2022 ലെ ഹിറ്റായി മാറിയ പാപ്പന്റെ നിർമ്മാതാക്കളിൽ ഒരാളും ഇഫാർ മീഡിയ ആയിരുന്നു. ചിരഞ്ജീവിയും സൽമാൻ ഖാനും ഒരുമിച്ചഭിനയിച്ച, ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദർ ആണ് സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിച്ച് അടുത്തകാലത്ത് റിലീസ് ചെയ്ത വമ്പൻ തെന്നിന്ത്യൻ ചിത്രം. ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ എത്തിക്കുന്ന ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി ഇരുപത്തിയെട്ട് മുതൽ കോട്ടയത്താണ് ആരംഭിക്കുക. വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിലെ മറ്റ്‌ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ എന്നിവരാരൊക്കെയാണെന്നുള്ള വിവരം ജനുവരി 27 ന് പ്രഖ്യാപിക്കും.

ഫോട്ടോ കടപ്പാട്: ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

8 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.