മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലൈവ് വഴി സ്ട്രീമിങ്ങിനു ഒരുങ്ങുകയാണ്. നവാഗതയായ രഥീന സംവിധാനം ചെയ്ത ഈ ചിത്രം, സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിർമ്മിച്ചത്. ഉണ്ടക്ക് ശേഷം ഹര്‍ഷാദ്, വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിൽ പാർവതി തിരുവോത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമായ പുഴുവിന് കാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് എന്നിവരാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചു മമ്മൂട്ടി പറയുന്ന വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
പുഴു എന്ന ചിത്രത്തിന്റെ കഥ തന്നെ വളരെ അധികം എക്‌സൈറ്റ് ചെയ്യിപ്പിച്ചിരുന്നു എന്നും ഒരു നടനെന്ന നിലയില്‍ സ്വയം റീഇന്‍വെന്റ് ചെയ്യുകയും, പുതിയതും കൂടുതല്‍ ആവേശകരവുമായ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുക എന്നതുമാണ് തന്റെ ലക്ഷ്യം എന്നും മമ്മൂട്ടി പറയുന്നു. പുഴു അത്തരത്തിലുള്ള ഒരു സിനിമയാണ് എന്നും അത് പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മമ്മൂട്ടി വിശദീകരിച്ചു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായപ്പോൾ മമ്മൂട്ടി ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഇതൊരു പുരോഗമനപരമായ ചിത്രം ആണെന്നും ഈ ഗംഭീര ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് കാത്തിരിക്കാൻ വയ്യെന്നും ആണ് അന്ന് മമ്മൂട്ടി കുറിച്ചത്. ദീപു ജോസെഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.