മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ലിജോ മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ചെയ്ത ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തേയും കാത്തിരുന്നത്. കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രീമിയർ ചെയ്ത് ആദ്യം മികച്ച പ്രതികരണം നേടിയ ഈ ചിത്രം തീയേറ്റർ റിലീസ് ആയി വന്നപ്പോഴും പ്രേക്ഷകരുടെ മനസ്സ് നിറച്ചു. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷ് തിരക്കഥ രചിച്ച ഈ ചിത്രം മലയാളം- തമിഴ് ഭാഷകളിലായി പഴനിയിലാണ് ചിത്രീകരിച്ചത്. ജെയിംസ്/ സുന്ദരം എന്നീ കഥാപാത്രങ്ങളായി ഗംഭീര പ്രകടനമാണ് മമ്മൂട്ടി ഇതിൽ കാഴ്ച വെച്ചത്. ഇപ്പോഴിതാ ഈ ചിത്രം ഒരുക്കിയ ലിജോ ജോസ് സ്റ്റൈലിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് മമ്മൂട്ടി. ഈ ചിത്രത്തിൽ സംഗീത സംവിധായകൻ ഇല്ല എന്നത് വളരെ കൗതുകകരമായ കാര്യമാണ്.
ഇതിൽ പശ്‌ചാത്തല സംഗീതമായി ഉപയോഗിച്ചത് പഴയ തമിഴ് ഗാനങ്ങളാണ്. ചിത്രത്തിലെ വൈകാരിക തലങ്ങൾ പ്രേക്ഷകനുമായി പങ്ക് വെക്കാൻ ഉപയോഗിച്ചിരിക്കുന്നത് തമിഴ് ഗാനങ്ങളും കവിതകളുമാണ് എന്നിരിക്കെ, ആദ്യം ഇത് വർക്ക് ആവുമോ എന്നൊരു സംശയം തനിക്ക് തോന്നിയിരുന്നു എന്നും മമ്മൂട്ടി പറയുന്നു. എന്നാൽ ചിത്രം പൂർണ്ണമായി വന്നപ്പോൾ അത് വളരെ മികച്ചൊരു അനുഭവമായിരുന്നു സമ്മാനിച്ചതെന്നും മമ്മൂട്ടി വിശദീകരിച്ചു. ഈ സിനിമയ്ക്കു വന്ന ഏറ്റവും വലയ ചിലവുകളിൽ ഒന്ന്, ആ പഴയ തമിഴ് ഗാനങ്ങൾ ഉപയോഗിക്കാനുള്ള അവകാശം മ്യൂസിക് കമ്പനിയിൽ നിന്ന് നേടിയെടുക്കാനായിരുന്നു എന്നും മമ്മൂട്ടി വെളിപ്പെടുത്തി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ് ഈ ചിത്രം നിർമ്മിച്ചതും.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.