2022 എന്ന വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒരുപിടി മികച്ച ചിത്രങ്ങൾ പല പല ഭാഷകളിൽ നിന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ വർഷമാണിത്. മലയാളത്തിൽ നിന്നും മികച്ച നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ ഈ വർഷം ഉണ്ടായി. അതിൽ മിക്കതും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വർഷത്തെ മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഫോർബ്‌സ് മാഗസിൻ. അതിൽ രണ്ട് മലയാള ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രവും മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ റോഷാക്ക് എന്ന ചിത്രവുമാണ് ലിസ്റ്റിൽ ഇടം നേടിയ മലയാള ചിത്രങ്ങൾ.
രാജമൗലി സംവിധാനം ചെയ്ത ആർആർആർ, അമിതാഭ് ബച്ചൻ പ്രധാന വേഷം ചെയ്ത ഗുഡ്ബൈ, ദ സ്വിമ്മേർസ്, സായ് പല്ലവിയുടെ ഗാർഗി, എവരിതിങ് എവരിവെയർ ആൾ അറ്റ് ഒൺ, ആലിയ ഭട്ട് പ്രധാന വേഷം ചെയ്ത ഗംഗുഭായ് കത്തിയാവാഡി, പ്രിസണേഴ്സ് ഓഫ് ഗോസ്റ്റ്ലാന്റ്, ടിൻഡർ സ്വിൻഡ്ലർ, ഡൗൺ ഫാൾ : ദ കേസ് എഗൈൻസ് ബോയ്ങ് തുടങ്ങിയ ചിത്രങ്ങളാണ് ഈ പട്ടികയിലുള്ള മറ്റ് പ്രമുഖ ചിത്രങ്ങൾ. നിസാം ബഷീർ ഒരുക്കിയ മമ്മൂട്ടി ചിത്രം റോഷാക്ക് രചിച്ചത് സമീർ അബ്ദുൾ ആണ്. സൈക്കോളജികൾ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം അതിന്റെ വ്യത്യസ്തമായ മേക്കിങ് സ്റ്റൈൽ കൊണ്ടാണ് ശ്രദ്ധ നേടിയത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രം, ആക്ഷേപ ഹാസ്യം അതിമനോഹരമായി ഉപയോഗിച്ച് കൊണ്ട് കാലിക പ്രസകതമായ, സാമൂഹിക പ്രസക്തമായ ഒരു വിഷയം അവതരിപ്പിച്ചു കൊണ്ടാണ് കയ്യടി നേടിയെടുത്തത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.