മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും. മാർച്ച് മൂന്നിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. എന്നാൽ അതേ ദിവസം തന്നെ മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുല്‍ഖർ സൽമാൻ അഭിനയിച്ച തമിഴ് ചിത്രമായ ഹേ സിനാമികയും റിലീസ് ആവുന്നുണ്ട്. ആദ്യമായാണ് തെന്നിന്ത്യൻ സിനിമയിൽ അച്ഛനും മകനും നായകന്മാരായി അഭിനയിച്ച ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. സാധാരണ ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്കായി മമ്മൂട്ടി പ്രമോഷന്‍ ചെയ്യാറില്ല എന്നതും എല്ലാവർക്കും അറിയാം. എന്നാൽ ദുല്‍ഖർ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ റിലീസ് സമയത്തു ആ ചിത്രത്തിന്റെ പ്രമോഷൻ ചെയ്തു കൊണ്ട് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടു. അതിനെക്കുറിച്ച് ദുല്‍ഖർ പറഞ്ഞത് താന്‍ തന്നെ, വാപ്പയുടെ ഫോണ്‍ അടിച്ചു മാറ്റി ചെയ്തതാണെന്ന് ആണ്.
ഇപ്പോഴിതാ അതിലെ സത്യം എന്താണെന്നു വെളിപ്പെടുത്തുകയാണ് മമ്മൂട്ടി. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ആണ് മമ്മൂട്ടി ഇത് പറയുന്നത്. താൻ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ് എന്നും സത്യം ഇതാണെന്നും മമ്മൂട്ടി പറയുന്നു. പക്ഷെ നമ്മൾ അത് വിളിച്ചു കൂവരുതല്ലോ എന്നും മമ്മൂട്ടി പറയുന്നു. ബിഗ് ബി വന്നു പതിനഞ്ചു വർഷം കഴിഞ്ഞാണ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ അമൽ നീരദിനൊപ്പം ഒന്നിച്ചതെന്നും ഒരു സംവിധായകൻ എന്ന നിലയിൽ അയാൾ ഒരുപാട് വളർന്നിട്ടുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു. ബിഗ് ബി യിലെ ബിലാലിനെ പോലെയല്ല ഭീഷ്മ പര്‍വത്തിലെ മൈക്കിളെന്നും മമ്മൂട്ടി വിശദീകരിക്കുന്നു.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.