മമ്മൂട്ടിയും ദുൽഖർ സൽമാനും ഒരു സ്ക്രീനിൽ എത്തുന്നത് കാണാൻ ആരാധകർ നാളുകളായി വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയത്തോടെ ഇൻഡസ്ട്രിയൽ നിലനിൽക്കുന്ന താരപുത്രന്മാരുടെ പട്ടികയിൽ ദുൽഖർ സൽമാന്റെ സ്ഥാനം മുൻപന്തിയിൽ തന്നെയാണ്. സൂപ്പർതാരം മമ്മൂട്ടിയുടെ മകൻ എന്ന ലേബൽ ദുൽഖറിന് ഉണ്ടെങ്കിൽ പോലും തന്റെതായ വ്യക്തിമുദ്ര സിനിമാലോകത്ത് നേടിയെടുക്കാൻ അതിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം. എങ്കിലും അപൂർവമായ ആ താര സംഗമത്തിന് നാളുകൾ ആയി ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർ ഉള്ളത്. കേരളത്തിനു പുറമേ മറ്റു പല ഇൻഡസ്ട്രികളിലും ഈ അപൂർവ്വ താര സംഗമത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മറ്റ് സൂപ്പർ താരങ്ങളും അവരുടെ മക്കളും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷകർ പ്രേക്ഷകർ വളരെ ആവേശത്തോടെ ഏറ്റെടുത്തിട്ടുണ്ട്. ആദി എന്ന ചിത്രത്തിൽ മോഹൻലാലും പ്രണവും, ജയറാമും കാളിദാസനും അങ്ങനെ ആരാധകർ കാത്തിരുന്ന താരസംഗമം പലകുറി മലയാളത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടി- ദുൽഖർ കൂട്ടുകെട്ടിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
ഇപ്പോഴിതാ ആരാധകരുടെ ഈ വലിയ കാത്തിരിപ്പിനെ സംബന്ധിച്ച് നടൻ ദുൽഖർ സൽമാൻ തന്നെ മറുപടി നൽകിയിരിക്കുകയാണ്. ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ താനും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്നുമുണ്ടാകും എന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞത്. അത്തരത്തിൽ ഒരു സിനിമയ്ക്കുവേണ്ടി ആഗ്രഹിക്കുന്നുണ്ട്, വാപ്പച്ചിയുടെ ഏതെങ്കിലുമൊരു ചിത്രത്തിൽ ഞാൻ ഒന്ന് ചുമ്മാ വന്ന പൊയ്ക്കോട്ടെ എന്ന് ഇടയ്ക്ക് ഞാൻ ചോദിക്കാറുള്ളതാണ്. എന്നാൽ ‘എനിക്ക് നിന്റെ ഒന്നും സഹായം വേണ്ട എന്നാണ് അദ്ദേഹം മറുപടി നൽകാറുള്ളതെന്ന് ദുൽഖർ പറയുന്നു. ദുൽഖർ മമ്മൂട്ടിയും എന്നാണ് ഒന്നിക്കുന്നത് എന്ന ചോദ്യത്തിന് സമീപകാലത്ത് മമ്മൂട്ടി വ്യക്തമായ മറുപടിയൊന്നും നൽകിയതുമില്ല. ബിലാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ദുൽഖർ സൽമാൻ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങൾ മുമ്പ് പ്രചരിച്ചിരുന്നു. കൂടാതെ പലചിത്രങ്ങളിലും ദുൽഖറും മമ്മൂട്ടിയും ഒന്നിക്കുന്ന തരത്തിലുള്ള പല ഗോസിപ്പുകളും സമൂഹമാധ്യമങ്ങൾ നിറയാറുണ്ട്. എന്നാൽ നാളിതുവരെയായി ആരാധകരുടെ കാത്തിരിപ്പ് നീണ്ടു പോകുന്നതാണ് കാണാൻ കഴിയുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.