പ്രശസ്ത നടനായ സലിം കുമാർ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ആണ് ദൈവമേ കൈ തൊഴാം കെ കുമാറാകണം. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷന്റെ ഫൈനൽ സ്റ്റേജിലുള്ള ഈ ചിത്രം ജനുവരി 12 നു തീയേറ്ററുകളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത് മെഗാ സ്റ്റാർ മമ്മൂട്ടിയാണ് . തന്റെ ഫേസ്ബുക് പേജിലൂടെയാണ് മമ്മൂട്ടി ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ പേര് പോലെ തന്നെ വളരെ രസകരമായ ഒരു മോഷൻ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. മീശ മാധവൻ എന്ന സൂപ്പർ ഹിറ്റ് ലാൽ ജോസ്- ദിലീപ് ചിത്രത്തിലെ സലിം കുമാർ അവതരിപ്പിച്ച അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന കഥാപാത്രത്തിന്റെ ഒരു സൂപ്പർ ഹിറ്റ് ഡയലോഗും മോഷൻ പോസ്റ്ററിൽ രസകരമായ രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സലിം കുമാർ സംവിധാനം ചെയ്യുന്ന ആദ്യത്തെ കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ഈ ചിത്രം. ഇതിനു മുൻപ് സലിം കുമാർ ഒരുക്കിയ രണ്ടു ചിത്രവും ഓഫ്‌ബീറ്റ് ചിത്രങ്ങൾ ആയിരുന്നു. കംപാർട്മെന്റ്, കറുത്ത ജൂതൻ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ശ്രീനിവാസൻ, നെടുമുടി വേണു, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, ഹരിശ്രീ അശോകൻ, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂർ, അഞ്ജലി അനീഷ് ഉപാസന , സുരഭി ലക്ഷ്മി, എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് അനുശ്രീ ആണ്. പ്രയാഗ മാർട്ടിനും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ഡോ സഖറിയ തോമസും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നാദിര്ഷയാണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.