പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പ്രതി പൂവൻ കോഴി. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യർ റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നു എന്ന പ്രത്യേകതക്ക് ഒപ്പം മറ്റൊരു പ്രത്യേകത കൂടി ഈ ചിത്രത്തിന് അവകാശപ്പെടാൻ ആവും. സംവിധായകൻ റോഷൻ ആൻഡ്രൂസ് ഈ ചിത്രത്തിലൂടെ ഒരു നടൻ ആയും അരങ്ങേറ്റം കുറിക്കുകയാണ്. ഈ ചിത്രത്തിലെ പ്രതിനായകൻ ആയാണ് റോഷൻ പ്രത്യക്ഷപ്പെടുന്നത് എന്നും ഇതിലെ റോഷന്റെ കഥാപാത്രത്തിന്റെ പേര് ആന്റപ്പൻ എന്നാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും റോഷൻ ആൻഡ്രൂസിലെ അഭിനേതാവിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഈ ചിത്രത്തിലെ ക്യാരറ്റർ പോസ്റ്റർ ഇന്ന് റിലീസ് ചെയ്യാൻ പോകുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി ആണ്.
ഇന്ന് വൈകുന്നേരം 6 മണിക്കാണ് റോഷൻ ആൻഡ്രൂസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്യാൻ പോകുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ഉണ്ണി ആർ ആണ്. മഞ്ജു വാര്യർക്കും റോഷൻ ആൻഡ്രൂസിനും ഒപ്പം അലെൻസിയർ, അനുശ്രീ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, എസ് പി ശ്രീകുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഇതിലെ ആദ്യ വീഡിയോ സോങ് പുറത്തു വിട്ടത് യുവ താരം നിവിൻ പോളിയും ആണ്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. മോഹൻലാൽ നായകനായ ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റോഷൻ ആൻഡ്രൂസിന്റെ പത്താമത്തെ ചിത്രമാണ് പ്രതി പൂവൻ കോഴി.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.