മലയാള സിനിമയിൽ ഇനി മുതൽ ഫാൻസ് ഷോകൾ വേണ്ട എന്നൊരു തീരുമാനം തീയേറ്റർ സംഘടനയായ ഫിയോക് എടുത്തത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. ഫാന്‍സ് ഷോകള്‍ സിനിമാ വ്യവസായത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ലെന്നും, വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാന്‍സ് ഷോകള്‍ കൊണ്ട് സംഭവിക്കുന്നത് എന്നും ഫിയോക് പറയുന്നു. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ വരാത്തതിന്റെ പ്രധാന കാരണം ഫാന്‍സ് ഷോകള്‍ക്ക് ശേഷം നല്‍കുന്ന മോശം പ്രതികരണമാണെന്നും, ഇത്തരത്തിലുള്ള ഡീഗ്രേഡിംഗുകള്‍ ദൂരവ്യാപകമായി നമ്മുടെ ഇന്‍ഡസ്ട്രിയെ തകര്‍ക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു. അതിരാവിലേയും രാത്രിയും ഒക്കെ വെക്കുന്ന ഫാൻസ് ഷോകൾ ഒഴിവാക്കാനുള്ള തീരുമാനത്തെ കുറിച്ച് ഇപ്പോൾ നടൻ മമ്മൂട്ടി പ്രതികരിക്കുകയാണ്. ഭീഷ്മ പർവ്വം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ആണ് മമ്മൂട്ടി ഈ വിഷയത്തിൽ പ്രതികരിച്ചത്.
ഫാന്സിനോട് സിനിമ കാണണ്ട എന്ന് ആരെങ്കിലും പറയും എന്ന് തനിക്കു തോന്നുന്നില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. രാവിലെ ഒൻപതു മണിക്കുള്ള ഷോക്ക് എങ്കിലും അവർക്കു കേറാമല്ലോ എന്നും അതിൽ ഫാൻസും കാണും അല്ലാത്തവരും കാണുമെന്നും മമ്മൂട്ടി പറഞ്ഞു. ഏതായാലും ഇതിൽ കൂടുതൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല എന്നതും ശ്രദ്ധ നേടി. മനപ്പൂർവം സിനിമകളെ തകർക്കാൻ ശ്രമിക്കുന്ന പ്രവണത ഉണ്ടെങ്കിൽ അത് ശരിയല്ല എന്നും അതൊന്നും ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല എന്നും മമ്മൂട്ടി പറഞ്ഞു. ഭീഷ്മ പർവ്വം എന്ന ചിത്രത്തിന് രാത്രിയിലും വെളുപ്പാന്കാലത്തുമൊന്നും ഫാൻസ് ഷോ ഇല്ല എന്നും മമ്മൂട്ടി വ്യക്തമാക്കി. അമൽ നീരദ് ഒരുക്കിയ ഈ ചിത്രം മാർച്ച് മൂന്നിന് ആണ് എത്തുക.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.