മലയാള സിനിമയുടെ മഹാനടനായ മമ്മൂട്ടിയ്ക്ക് അടുത്തിടെയാണ് 69 വയസ്സ് തികഞ്ഞത്. മമ്മൂട്ടിയുടെ പിറന്നാൾ ദിവസം ആരാധകരും സിനിമ പ്രേമികളും സിനിമ താരങ്ങളും ആഘോഷമാക്കി എന്ന് തന്നെ പറയണം. മമ്മൂട്ടി പിറന്നാൾ ദിവസം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വിഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലയെന്നും മമ്മൂട്ടി തന്നെ വിളിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു ചെറിയ കുട്ടി കരയുന്ന വിഡിയോയാണ് ഏറെ വൈറലായത്. മമ്മൂട്ടിയുടെ ഈ കുട്ടിയുടെ പേര് ചോദിച്ചുകൊണ്ട് ഫേസ്ബുക്കിൽ ആ വിഡിയോ പോസ്റ്റ് ചെയ്തതും ഏറെ ചർച്ചാവിഷയമായി മാറി. സോഷ്യൽ മീഡിയയിൽ വാവിട്ട് കരഞ്ഞ പീലി മോൾക്ക് സമ്മാനമായി മെഗാസ്റ്റാർ മമ്മൂട്ടി വന്നിരിക്കുകയാണ്.
പീലി മോളുടെ അഞ്ചാം പിറന്നാൾ ആഘോഷിക്കുന്നതിനിടെ കൊച്ചിയിൽ നിന്ന് രണ്ട് പേർ കേക്കും, പുത്തൻ ഉടുപ്പുകളും സമ്മാനങ്ങളുമായി വരുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകാതെ പകച്ചു നിന്ന വീട്ടുകാർ കേക്കിൽ എഴുതിയ വാക്കുകൾ കണ്ട് ശരിക്കും ഞെട്ടി. ഹാപ്പി ബർത്ത്ഡേയ് പീലിമോൾ, വിത്ത് ലവ് മമ്മൂട്ടി എന്നായിരുന്നു കേക്കിൽ എഴുതിയ വാചകം. മമ്മൂട്ടി സമ്മാനിച്ച കേക്ക് മുറിച്ചാണ് പീലിമോൾ തന്റെ പിറന്നാൾ ആഘോഷിച്ചത്. ഏവരെയും വീണ്ടും ഞെട്ടിച്ചുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി പീലി മോളെ കാണുവാൻ വിഡിയോ കോളിൽ വന്നു. മമ്മൂട്ടിയെ കണ്ടതും പീലി നാണം കൂണുങ്ങി ചിരിക്കുകയായിരുന്നു. കൊച്ചിയിലെ യുവ ഫാഷൻ ഡിസൈനാറായ ബെൻ ജോൺസൺ പ്രത്യേകം നെയ്തെടുത്ത മനോഹരമായ ഉടുപ്പും അദ്ദേഹം ദുവാ എന്ന പീലി മോൾക്ക് സമ്മാനിക്കുകയായിരുന്നു. ഹമീദ് സജ്ല ദാമ്പതികളുടെ ഏക മകൾ ആണ് ദുവാ എന്ന പീലി.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.