മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ആദ്യമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം ഇപ്പോൾ പൂർത്തിയാക്കിയിരിക്കുകയാണ്. നൻപകൽ നേരത്തു മയക്കം എന്നാണ് ആ ചിത്രത്തിന്റെ പേര്. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ഈ ചിത്രം കഴിഞ്ഞ മാസം ആണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. പഴനിയിൽ ആയിരുന്നു ഈ ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. എസ് ഹരീഷ് രചന നിർവഹിച്ച ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം എന്താണ് എന്നതിനെ കുറിച്ച് വലിയ സൂചനകൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പകൽ സമയത്തു സൈക്കിൾ മെക്കാനിക്കും രാത്രി സമയത്തു മോഷ്ടാവുമായി ജീവിക്കുന്ന വേലൻ അഥവാ നകുലൻ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വീണ്ടും ഒരു സാധാരണക്കാരനായി മമ്മൂട്ടി എത്തുന്നു എന്നതാണ് ഈ ചിത്രത്തിലുള്ള ആരാധകരുടെ വലിയ പ്രതീക്ഷ.
മമ്മൂട്ടി തന്നെ തന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. തേനി ഈശ്വർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൽ നടി രമ്യ പാണ്ഢ്യനും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഭാര്യ ആയാണ് ഈ ചിത്രത്തിൽ രമ്യ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ പ്രശസ്ത നടൻ അശോകനും ഏറെ കാലത്തിനു ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്തു മയക്കം. ചെറിയ കാൻവാസിൽ ഒരുക്കിയ ഈ ചിത്രം ഒടിടി റിലീസ് ആയിരിക്കും എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട് എങ്കിലും ഇതുവരെ ഒഫീഷ്യൽ ആയുള്ള സ്ഥിതീകരണം വന്നിട്ടില്ല.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.