അന്തരിച്ചു പോയ ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതകഥ പറഞ്ഞ യാത്ര എന്ന ചിത്രത്തിന് ശേഷം വീണ്ടും തെലുങ്കിൽ അഭിനയിക്കാൻ പോവുകയാണ് മമ്മൂട്ടി. യാത്രയിലെ മികച്ച പ്രകടനം മമ്മൂട്ടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ സുരേന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന ഏജന്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കാൻ പോകുന്നത്. അഖിൽ അക്കിനെനി നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു മിലിട്ടറി ഓഫീസർ ആയാണ് മമ്മൂട്ടി അഭിനയിക്കുക. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനും നല്ല പ്രാധാന്യം ഉണ്ടാകുമെന്നും മമ്മൂട്ടി ഇതിൽ വില്ലനായാണ് അഭിനയിക്കുന്നത് എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഏതായാലും ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങിനായി മമ്മൂട്ടി ഹംഗറിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.
എം ടിയുടെ രചനയിൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂട്ടി നവംബർ 2 നു തിരിച്ചെത്തും. അതിനു ശേഷം വീണ്ടും തെലുങ്ക് ചിത്രത്തിൽ ജോയിൻ ചെയ്യാനാണ് മമ്മൂട്ടിയുടെ പ്ലാൻ. കാശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്യും. ഇതിന്റെ ആദ്യ ഘട്ട ചിത്രീകരണം നേരത്തെ തന്നെ ഹൈദരാബാദിൽ തുടങ്ങിയിരുന്നു. വമ്പൻ പ്രതിഫലമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ മേടിക്കുക എന്നാണ് സൂചന. നേരത്തെ മോഹൻലാലിനെ ആണ് ഈ കഥാപാത്രം ചെയ്യാൻ അണിയറ പ്രവർത്തകർ സമീപിച്ചത്. പക്ഷെ മലയാളത്തിൽ നേരത്തെ കമ്മിറ്റ് ചെയ്ത ചിത്രങ്ങളുടെ തിരക്ക് മൂലം മോഹൻലാൽ പിന്മാറുകയായിരുന്നു. ഇപ്പോൾ നവാഗതയായ രതീന ഒരുക്കിയ പുഴു, അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവം എന്നിവയാണ് മമ്മൂട്ടി മലയാളത്തിൽ പൂർത്തിയാക്കിയ ചിത്രങ്ങൾ.
ഫോട്ടോ കടപ്പാട്: Ajmal Photography
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.