[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തന്റെ സെലിബ്രിറ്റി ക്രഷ് ആര്; വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി..!

മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഇന്ന് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായി നാലു വർഷം മുൻപ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം മികച്ച ചിത്രങ്ങളുടെ ഭാഗമായി നമ്മുടെ മുന്നിലെത്തിയിട്ടുള്ള ഈ നായികാ നടി തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒട്ടേറെ ആരാധകരെയാണ് നേടിയെടുത്തത്. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗര്ണമിയും, അര്ജന്റീന ഫാൻസ്‌ കാട്ടൂർ കടവ്, ബ്രദേഴ്‌സ് ഡേ, എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ഐശ്വര്യ തമിഴിൽ ആക്ഷൻ, ജഗമേ തന്തിരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇത് കൂടാതെ മണി രത്‌നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ ഒരു റേഡിയോ ഇന്റർവ്യൂവിൽ തന്റെ പ്രീയപ്പെട്ട നടൻ ആരാണെന്നും അതുപോലെ തന്റെ സെലിബ്രിറ്റി ക്രഷ് ആരാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. പണ്ടും ഇപ്പോഴും തന്റെ പ്രീയപ്പെട്ട നടൻ മോഹൻലാൽ ആണെന്നാണ് ഐശ്വര്യ പറയുന്നത്. അതുപോലെ ഹിന്ദി നടൻ അർജുൻ കപൂറും മലയാള യുവ താരം നിവിൻ പോളിയും ആണ് തന്റെ സെലിബ്രിറ്റി ക്രഷ് എന്നും ഐശ്വര്യ പറയുന്നു. തട്ടത്തിൻ മറയത്ത് എന്ന സിനിമ റിലീസ് ആയ സമയത്താണ് നിവിൻ പോളി എന്ന നടനോട് ക്രഷ് തോന്നിയത് എന്നും ഐശ്വര്യ പറഞ്ഞു. അർച്ചന 31 നോട്ട് ഔട്ട്, കുമാരി, ബിസ്മി സ്പെഷ്യൽ എന്നിവയാണ് ഇനി ഐശ്വര്യ ലക്ഷ്മി അഭിനയിച്ചു പുറത്തു വരാനുള്ള മലയാള ചിത്രങ്ങൾ. കാണേകാണേ എന്ന ഒറ്റിറ്റി ചിത്രമായിരുന്നു ഐശ്വര്യ നായികയായി ഈ വർഷം എത്തിയ അവസാനത്തെ ചിത്രം.

ഫോട്ടോ കടപ്പാട്: ANIESH UPAASANA

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.