ഐശ്വര്യ അഭിനയിച്ചിട്ടുള്ളു എങ്കിലും ആ നാലു ചിത്രങ്ങളും വിജയമായി മാറി എന്ന് മാത്രമല്ല, ഒരു നടി എന്ന നിലയിൽ ആ നാലു ചിത്രങ്ങളിലെ പ്രകടനത്തിനും ഐശ്വര്യ ലക്ഷ്മിക്കു ഏറെ പ്രശംസ ലഭിച്ചു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ , വിജയ് സൂപ്പറും പൗര്ണമിയും എന്നിവയായിരുന്നു ആ ചിത്രങ്ങൾ. താനൊരു കടുത്ത മോഹൻലാൽ ആരാധികയാണെന്നു ഐശ്വര്യ ലക്ഷ്മി പല തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നതു ഐശ്വര്യ ലക്ഷ്മി പേരന്പ് എന്ന ചിത്രത്തെ കുറിച്ചും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ്.
പേരന്പ് എന്ന സിനിമ കണ്ട ദിവസം താൻ ഉറങ്ങിയില്ല എന്നും ആ സിനിമയെ കുറിച്ച് അറിഞ്ഞ ഓരോ കാര്യവും അത്ഭുതപ്പെടുത്തി എന്നും ഐശ്വര്യ പറയുന്നു. മമ്മൂട്ടി എന്ന നടന്റെ പ്രകടനം ഒരു അത്ഭുതം പോലെ തന്റെ മുന്നിൽ നിറഞ്ഞു നിൽക്കുകയാണ് എന്നും മറ്റൊരു സിനിമ കണ്ടിട്ടും താനിത് പോലെ അത്ഭുതപെട്ടിട്ടില്ല എന്നും ഐശ്വര്യ ലക്ഷ്മി പേരന്പിനെ കുറിച്ച് പറയുന്നു. അത്ര മികച്ച രീതിയിലാണ് മമ്മൂട്ടി അഭിനയിച്ചത് എന്ന് പറയുന്നു ഈ നടി. കാളിദാസ് ജയറാം നായകനായ മിഥുൻ മാനുവൽ തോമസ് ചിത്രമായ അർജെന്റീന ഫാൻസ് കാട്ടൂർക്കടവ് ആണ് ഐശ്വര്യ ലക്ഷ്മിയുടെ അടുത്ത റിലീസ്. അടുത്തയാഴ്ച റിലീസ് ചെയ്യുന്ന ഈ ചിത്രത്തിലൂടെ ഈ ഭാഗ്യ നായിക തന്റെ തുടർച്ചയായ അഞ്ചാം വിജയവും നേടുമോ എന്ന് നമ്മുക്ക് കാത്തിരുന്ന് കാണാം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.