[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ബി എം ഡബ്യു ബൈക്ക് സ്വന്തമാക്കി മക്കൾ സെൽവൻ; ചിത്രങ്ങൾ ശ്രദ്ധ നേടുന്നു..!

തമിഴകത്തിന്റെ മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി ഇന്ന് തെന്നിന്ത്യ മുഴുവൻ പ്രശസ്തനായ താരമാണ്. കേരളത്തിലും വമ്പൻ ആരാധക വൃന്ദമുള്ള ഈ നടൻ തമിഴിലെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടൻ ആയാണ് അറിയപ്പെടുന്നത്. ഒട്ടേറെ ചിത്രങ്ങൾ ആണ് അദ്ദേഹത്തിന്റേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താൻ എന്നും സ്വപ്നം കണ്ടിരുന്ന ഒരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് വിജയ് സേതുപതി. ബൈക്കുകളിൽ ഏറ്റവും വിലപിടിപ്പേറിയ ഒന്നായ ബി എം ഡബ്ള്യു ബൈക്ക് ആണ് വിജയ് സേതുപതി  ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന് ബൈക്കും അതിന്റെ കീയും നൽകുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആണ്.

സൂപ്പർ ഡീലക്സ് എന്ന ചിത്രമാണ് വിജയ് സേതുപതിയുടെ അടുത്ത റിലീസ്. മലയാളത്തിന്റെ ഫഹദ് ഫാസിലും വിജയ് സേതുപതിക്കൊപ്പം പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം മാർച്ച് മാസം അവസാനം റിലീസ് ചെയ്യും എന്നാണ് വിവരങ്ങൾ പറയുന്നത്. വിജയ് സേതുപതി തെലുങ്കു സൂപ്പർ താരം ചിരഞ്ജീവി, ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചൻ എന്നിവർക്കൊപ്പം അഭിനയിച്ച ബിഗ് ബജറ്റ് തെലുങ്കു ചിത്രവും ഈ വർഷം റിലീസ് ചെയ്യും. ഇത് കൂടാതെ ഒട്ടേറെ തമിഴ് ചിത്രങ്ങളിൽ അഭിനയിക്കാൻ  അദ്ദേഹം കരാറൊപ്പിട്ടു കഴിഞ്ഞു. അദ്ദേഹത്തിന്റെ മാമനിതൻ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കുറച്ചു നാൾ മുൻപ്  വരെ വിജയ് സേതുപതി ആലപ്പുഴയിൽ ഉണ്ടായിരുന്നു. ഈ വർഷം ജയറാമിനൊപ്പം ഒരു മലയാള സിനിമയിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. മാർക്കോണി മത്തായി എന്നാണ് ആ ചിത്രത്തിന്റെ പേര്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.