മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ പരോൾ എന്ന ചിത്രം മാർച്ച് അവസാനത്തോടെ റിലീസ് ചെയ്യാൻ പാകത്തിന് ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുകയാണ്. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സഖാവ് അലക്സ് എന്ന കഥാപാത്രം ആയാണ് മമ്മൂട്ടി എത്തുന്നത്. സഖാവ് അലക്സിന്റെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ക്ലാസും മാസ്സും ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും അതുപോലെ തന്നെ കഴിഞ്ഞ ദിവസം പുറത്തു വന്ന ഡിജിറ്റൽ ഫ്ലിപ്പും നൽകുന്ന സൂചന അതാണ്. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഫ്ളിപ് ആയി ആണ് പരോളിന്റെ ഡിജിറ്റൽ ഫ്ളിപ് വന്നത്. ആന്റണി ഡിക്രൂസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസ് നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അജിത് പൂജപ്പുര ആണ്.
സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ബാഹുബലി വില്ലൻ പ്രഭാകർ ഈ ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി, പ്രഭാകർ എന്നിവരെ കൂടാതെ , സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി വേണു, , ഇർഷാദ്, സിജോയ് വർഗീസ് എന്നിവരും അഭിനയിക്കുന്നുണ്ട്. രണ്ടു നായികമാർ ഉള്ള ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മിയ ജോർജ്, ഇനിയ എന്നിവരാണ്. ഇനിയ മമ്മൂട്ടിയുടെ ഭാര്യ ആയും മിയ മമ്മൂട്ടിയുടെ സഹോദരി ആയുമാണ് അഭിനയിക്കുന്നത്. പരോളിന്റെ ടീസർ മാർച് ആദ്യം റിലീസ് ചെയ്യും എന്നാണ് സൂചന. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരു വേഷ പകർച്ചയാവും സഖാവ് അലക്സ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഒരു ചിത്രമായി പരോൾ മാറിയിട്ടുണ്ട് എന്ന് തന്നെ പറയാം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.