മമ്മൂട്ടിയെ ആണോ മോഹൻലാലിനെയാണോ ഇഷ്ടം എന്ന ചോദ്യം ആരാധകരെ പോലെ തന്നെ മിക്ക താരങ്ങളും നേരിടാറുണ്ട്. ഏഷ്യവിഷൻ അവാർഡ് ചടങ്ങിൽ തമിഴ് താരം വിജയ് സേതുപതിക്കും ഈ ചോദ്യം നേരിടേണ്ടതായി വന്നു. മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ ഏറ്റവും ഇഷ്ടമെന്ന് അവതാരക ചോദിച്ചപ്പോള്‍ അദ്ദേത്തിന്റെ മറുപടി മോഹന്‍ലാല്‍ എന്നായിരുന്നു.
മോഹൻലാലിൻറെ തന്മാത്രയിൽ അഭിനയത്തെ പുകഴ്ത്താനും വിജയ് മറന്നില്ല. തന്മാത്രയിലെ അഭിനയം കണ്ട് തകർന്ന് പോയെന്നും ജീവിതത്തിലൊരിക്കലെങ്കിലും അതുപോലെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും വിജയ് പറഞ്ഞു. മോഹൻലാലിൻറെ കഥാപാത്രം വീടും ഓഫീസും പരസ്പരം തിരിച്ചറിയാതെ, അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന സീന്‍ അവിശ്വസനീയവും അസാധ്യവുമാണെന്നും വിജയ് വ്യക്തമാക്കി. രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ അഭിനയത്തേയും വിജയ് സേതുപതി പുകഴ്ത്തി. മമ്മൂട്ടിയുടെ അഭിനയം ആര്‍ക്കും പകരം വെയ്ക്കാന്‍ കഴിയാത്തതാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒരുപാടിഷ്ടപ്പെട്ടെന്നും ഫഹദും ദുല്‍ഖറും നല്ല നടന്മാരാണെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.