ആസിഫ് അലിയുടെ സഹോദരൻ അസ്‌കർ അലിയെ നായകനാക്കി നവാഗതനായ അരുൺ വൈഗയുടെ സംവിധാനമികവിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ചെമ്പരത്തിപ്പൂ’. ഒരു യുവാവിന്റെ ജീവിത്തിൽ സംഭവിക്കുന്ന പ്രണയവും പ്രണയനഷ്ടവും അതിന്റെ നൈർമല്യം നഷ്ടമാകാതെ ചിത്രീകരിച്ച ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തങ്ങി നിൽക്കുമെന്ന് ഉറപ്പാണ്. അത്തരത്തിൽ സിനിമാലോകത്തുള്ളവരുടെയും മനസ് കീഴടക്കുകയാണ് ഈ മനോഹരമായ പ്രണയ കാവ്യം.
ചെമ്പരത്തിപ്പൂ ഒരു ഫീൽ ഗുഡ് റൊമാന്റിക് സിനിമയാണെന്നാണ് മലയാളത്തിന്റെ റൊമാന്റിക് ഹീറോ ആയ കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയ ചാക്കോച്ചൻ തന്റെ പ്രിയ സുഹൃത്തുക്കളായ അതിഥി രവി, അജു വർഗീസ് എന്നിവരെ ചിത്രത്തിന്റെ വിജയത്തിനായി ആശംസകൾ അറിയിക്കാനും മറന്നില്ല.
സൗഹൃദവും പ്രണയവും മുഖ്യ വിഷയമായി പറഞ്ഞു പോകുന്ന ഈ ചിത്രത്തിൽ അഥിതി രവിയും പാർവതി അരുണുമാണ് നായികമാർ. അജു വര്‍ഗീസ് ,ധർമജൻ, സുനിൽ സുഗദ, സുധീർ കരമന, വിശാഖ് നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ചങ്കു പറിച്ചു കയ്യിൽ കൊടുത്താലും’ എന്ന ടാഗ്ലൈനിനോടൊപ്പമാണ് ഈ ചിത്രം പുറത്തിറങ്ങിയത്. സ്‌കൂളിലും ഇടവഴികളിലും കണ്ടുപരിചയിച്ച ഒരു പ്രണയത്തിന്റെ സുഗന്ധം ഈ ചിത്രത്തിൽ നിന്ന് നേടിയെടുക്കാൻ ഓരോ പ്രേക്ഷകനും കഴിയും. ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് സന്തോഷ് അണിമ ആണ് . ഡ്രീംസ് സ്‌ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, ബോസ് എന്നിവർ ചേർന്നാണ് ‘ചെമ്പരത്തിപ്പൂ’വിന്റെ നിർമ്മാണം. മോഹൻലാലിന്റെ വിതരണക്കമ്പനിയായ മാക്സ് ലാബ് എന്റർടൈന്മെന്റ്സാണ് ചിത്രത്തിന് വമ്പൻ റിലീസൊരുക്കിയത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.