ഇന്ന് മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ ഏറെ ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. തങ്ങളുടെ സൂപ്പർ ഹീറോയുടെ ജന്മദിനം ഏറ്റവും ആവേശകരമായ രീതിയിൽ ആഘോഷിക്കുകയാണ് അവർ. ഇന്നലെ രാത്രി താനേ അവർ ആഘോഷ പരിപാരികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. അതിനിടയിൽ ആണ് കുറെയധികം ആരാധകർ ഇന്നലെ മമ്മൂട്ടിയുടെ വീട്ടിൽ എത്തിയത്. മമ്മൂട്ടി വീട്ടിൽ ഉണ്ടെന്നറിഞ്ഞു എത്തിയ അവർ ഗേറ്റിനു വെളിയിൽ നിന്ന് ആവേശത്തോടെ മമ്മൂട്ടിക്ക് ജയ് വിളിക്കുകയും അദ്ദേഹത്തിന് ഹാപ്പി ബര്ത്ഡേ ആശംസകൾ നേരുകയും ചെയ്തു. അപ്പോൾ മമ്മൂട്ടി വീടിനു പുറത്തിറങ്ങി വന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചു.
തനിക്കു ജന്മദിന ആശംസകൾ അറിയിക്കാൻ എത്തിയ ആരാധകരോട് അദ്ദേഹം കേക്ക് വേണോ എന്ന് ചോദിച്ചു. വേണം എന്ന് ആരാധകർ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം അവർക്കു കേക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു. അതോടു കൂടി തങ്ങളുടെ സൂപ്പർ സ്റ്റാറിന് ജന്മദിന ആശംസകൾ കൊടുക്കാൻ പോയ ആരാധകരും ഏറെ സന്തോഷവാന്മാരായി ആണ് തിരിച്ചു വന്നത്. ഏതായാലും ഇന്നും സോഷ്യൽ മീഡിയയിൽ മമ്മൂട്ടി ആരാധകർ ആവേശകരമായി തന്നെ മെഗാ സ്റ്റാറിന്റെ ബര്ത്ഡേ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ബര്ത്ഡേ സർപ്രൈസ് ആയി പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനവും നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങളുടെ ടീസർ, ട്രൈലെർ, പോസ്റ്റെർസ് എന്നിവയും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. മമ്മൂട്ടി തന്റെ അറുപത്തിയേഴാം ജന്മദിനം ആണ് ഇന്ന് ആഘോഷിക്കുന്നത്. ചില വമ്പൻ ചിത്രങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് സൂചന. മമ്മൂട്ടിയുടെ തെലുങ്കു ചിത്രമായ യാത്രയുടെ അണിയറ പ്രവർത്തകർ ഒരു ബര്ത്ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്തു വിട്ടിരുന്നു. മമ്മൂട്ടി ഇന്ന് തന്റെ പുതിയ ചിത്രമായ മധുര രാജയുടെ സെറ്റിൽ ആയിരിക്കും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.