മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി വീട്ടിനുള്ളിൽ തന്നെയാണ്. കോവിഡ് 19 മൂലമുണ്ടായ ലോക്ക് ഡൌൺ സമയത്തു ഷൂട്ടിംഗ് നിർത്തി വെച്ച മമ്മൂട്ടി ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ താടി വളർത്തിയ ചില ചിത്രങ്ങളും വീട്ടിൽ നിന്നുള്ള വീഡിയോയും സോഷ്യൽ മീഡിയ വഴി പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ മെഗാ സ്റ്റാറിന്റെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. താടി ട്രിം ചെയ്തു, മുടി നീട്ടി വളർത്തിയ ലുക്ക് മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. കൂടെ ഒരു കണ്ണടയും കൂടി ആയപ്പോൾ മമ്മൂട്ടി എന്നത്തേയും പോലെ കിടിലൻ ലുക്കിലേക്കു വന്നു. വീട്ടിലുള്ള തന്റെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്തതിനു ശേഷമുള്ള ചിത്രമാണ് മമ്മൂട്ടി പങ്കു വെച്ചിരിക്കുന്നത്. വീട്ടിൽ തന്നെ ആയതിനാലും വേറെ ജോലി ഒന്നും തന്നെ ഇല്ലാത്തതിനാലും വർക്ക് ഔട്ട് ചെയ്യുകയാണ് ഇപ്പോൾ പ്രധാന വർക്ക് എന്നാണ് മമ്മൂട്ടി രസകരമായി തന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ മമ്മൂട്ടി ആദ്യമായി ജോയിൻ ചെയ്യാൻ പോകുന്നത് കെ മധു- എസ് എൻ സ്വാമി ടീമിന്റെ സിബിഐ അഞ്ചാം ഭാഗത്തിൽ ആവും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ വൺ എന്ന സന്തോഷ് വിശ്വനാഥ് ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങളും അദ്ദേഹത്തിന് പൂർത്തിയാക്കാനുണ്ട്. വൺ, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങൾ ആണ് മമ്മൂട്ടി നായകനായി ഇനി റിലീസ് ചെയ്യാനുള്ളത്. അതുപോലെ അമൽ നീരദ് സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലും മമ്മൂട്ടിയെ കാത്തിരിക്കുന്ന പ്രൊജക്റ്റ് ആണ്. എന്നാൽ ഈ വർഷം ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന മമ്മൂട്ടി- സത്യൻ അന്തിക്കാട് ചിത്രം അടുത്ത വർഷത്തേക്ക് മാറ്റി വെച്ചു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.