പോലീസ് വേഷങ്ങളിൽ ആരാധകരെ ഹരം കൊള്ളിച്ച മമ്മൂട്ടി വീണ്ടും പോലീസ് വേഷമണിയുന്നു. നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്യുന്ന ‘ എബ്രഹാമിന്റെ സന്തതികൾ – എ പോലീസ് സ്റ്റോറി ‘ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്നത്.
മമ്മൂട്ടിയുടെ തന്നെ ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
‘തികച്ചും സ്റ്റെലിഷ് ആയ ഒരു പൊലീസ് ഓഫീസറെയാകും മമ്മൂക്ക ചിത്രത്തിൽ അവതരിപ്പിക്കുക. എന്നാൽ അദ്ദേഹം ഇതുവരെ ചെയ്‌ത പോലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും എബ്രഹാമിലെ പൊലീസ് വേഷം. കുടുംബ പ്രേക്ഷകർക്കും മെഗാസ്റ്റാറിന്റെ ആരാധകർക്കും ഒരു പോലെ ദൃശ്യ വിരുന്നായിരിക്കും ചിത്രം’- സംവിധായകൻ പറഞ്ഞു.
അടുത്ത വർഷം ജനുവരിയിൽ എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
കഴിഞ്ഞ വർഷം റിലീസ് ചെയ്തസ് കസബയാണ് മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ അവസാന ചിത്രം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.