മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി വീണ്ടും തന്റെ പുതിയ ചിത്രങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ ഭരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മമ്മൂട്ടി ഗൃഹലക്ഷ്മി മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പുറത്തു വന്നത്. സിനിമാ ജീവിതത്തിന്റെ അമ്പതു വർഷങ്ങൾ തികച്ച മമ്മൂട്ടിയേ കുറിച്ചുള്ള പ്രത്യേക ലേഖനവും ഇത്തവണത്തെ ഗൃഹലക്ഷ്മിയിൽ ഉണ്ട്. അതിന്റെ ഭാഗമായാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. മമ്മൂട്ടിയുടെ മുഖചിത്രത്തോടെ ഇറങ്ങിയ ഗൃഹലക്ഷ്മിയുടെ ഓണ പതിപ്പ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നടന്‍ മമ്മൂട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. മമ്മൂട്ടി എന്ന മഹാനടനെ കുറിച്ചും അടുത്ത സുഹൃത്തിനെ കുറിച്ചും മലയാളത്തിന്റെ മറ്റൊരു മഹാനടനായ മോഹൻലാൽ എഴുതുന്ന ലേഖനവും ഇത്തവണത്തെ ഗൃഹലക്ഷ്മി ഓണപതിപ്പിൽ ഉണ്ട്. ഏതായാലൂം ഇതിലെ മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു.
https://www.instagram.com/p/CSqkc1ppTDF/
അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കിൽ ആണ് മമ്മൂട്ടി ഈ പുതിയ സ്റ്റില്ലുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കട്ട താടിയും നീളമുള്ള മുടിയും ഉള്ള ലുക്കിൽ കറുത്ത ജീൻസും വെളുത്ത ടീ ഷർട്ടുമിട്ട മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് കോവിഡ് ലോക്ക് ഡൗണിനു ശേഷം പുനരാരംഭിച്ചു കഴിഞ്ഞു. തന്റെ ഭാഗങ്ങൾ മമ്മൂട്ടി ഈ മാസം തീർക്കും എന്നാണ് അറിവ്. അതിനു ശേഷം നവാഗത സംവിധായിക രതീന ഒരുക്കുന്ന പുഴു എന്ന ചിത്രത്തിലാവും മമ്മൂട്ടി അഭിനയിക്കുക. പാർവതി തിരുവോത് ആണ് അതിലെ നായികാ വേഷം ചെയ്യുക. ശേഷം കെ മധു ഒരുക്കുന്ന സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തിലും മമ്മൂട്ടി അഭിനയിക്കും.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.