പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന മമ്മൂട്ടി- സേതു ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തി ചേരുകയാണ്. പ്രശസ്ത തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. ഒരു പക്കാ എന്റെർറ്റൈനെർ ഒരുക്കി കൊണ്ട് തന്നെയാണ് സേതു അരങ്ങേറുന്നത് എന്നാണ് ചിത്രത്തിന്റെ ട്രൈലെർ, ടീസർ, ഗാനങ്ങൾ എന്നിവ നമ്മുക്ക് നൽകുന്ന സൂചന . അനന്താ വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളിയും ചേര്‍ന്നാണ് ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത്. വളരെ സാധാരണക്കാരനായ കുട്ടനാട്ടുകാരനായ ഹരിയേട്ടൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സണ്ണി വെയ്ൻ, അനന്യ, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം , ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ദിഖ്, നെടുമുടി വേണു, സോഹൻ സീനുലാല് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ മൂന്നു നായികമാർ ആണുള്ളത്. ലക്ഷ്മി റായ്, അനു സിതാര, ഷംന കാസിം എന്നിവരാണ് ആ മൂന്നു നായികമാർ. ഇന്ത്യ ഒട്ടാകെ 250 സ്‌ക്രീനുകളിൽ ആയാണ് ഈ ചിത്രം നാളെ റിലീസ് ചെയ്യുന്നത്.
ശ്രീനാഥ് ശിവശങ്കരൻ എന്ന നവാഗതൻ ഈണം നൽകിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോഴേ ഹിറ്റ് ആണ്. യുവ താരം ഉണ്ണി മുകുന്ദനും ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് പ്രദീപ് നായർ ആണ്. കിടിലൻ ട്രെയ്‌ലറും, രസകരമായ പോസ്റ്ററുകളുമെല്ലാം ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഘടകങ്ങൾ ആണ്. ഈ വർഷത്തെ മമ്മൂട്ടിയുടെ അഞ്ചാമത്തെ റിലീസ് ആണ് ഒരു കുട്ടനാടൻ ബ്ലോഗ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.