[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വമ്പൻ പ്രതീക്ഷയുമായി ബിജു മേനോന്റെ പടയോട്ടം ; തിയേറ്റർ ലിസ്റ്റ് ഇതാ

ബിജു മേനോനെ നായകനാക്കി നവാഗത സംവിധായകനായ റഫീഖ് ഇബ്രാഹിം ഒരുക്കിയ ആക്ഷൻ കോമഡി എന്റെർറ്റൈനെർ പടയോട്ടം കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ബാംഗ്ലൂർ ഡേയ്സ്, അമ്പതു കോടി ക്ലബ്ബിൽ ഇടം പിടിച്ച മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോഫിയ പോൾ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവരാണ്. ആക്ഷനും കോമെടിയും ഇടകലർത്തി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ ചെങ്കൽ രഘു എന്ന തിരുവനന്തപുരംകാരൻ ആയ ഗുണ്ടയെ ആണ് അവതരിപ്പിക്കുന്നത്. ചിരിയും ആവേശവും ഒരുപോലെ തരുന്ന ചിത്രമാണ് ഇതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇപ്പോൾ എത്തി കഴിഞ്ഞു . വമ്പൻ റിലീസ് ആണ് ഈ ചിത്രത്തിന് കേരളത്തിൽ ലഭിച്ചിരിക്കുന്നത്. ബിജു മേനോന് പുറമെ ഈ ചിത്രത്തിൽ സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, സുധി കോപ്പ, ലിജോ ജോസ് പെല്ലിശ്ശേരി, സുരേഷ് കൃഷ്ണ, അനു സിതാര, ഹാരിഷ് കണാരൻ, രവി സിംഗ്, ഗണപതി, ബേസിൽ ജോസഫ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. പ്രശാന്ത് പിള്ളൈ സംഗീതവും സതീഷ് കുറുപ്പ് ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ് ആണ്. ഇപ്പോഴേ വമ്പൻ ശ്രദ്ധ നേടിയെടുക്കുന്ന ഈ ചിത്രം ഒരു സൂപ്പർ വിജയം ആവുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ. ഓണം റിലീസ് ആയി പ്ലാൻ ചെയ്തിരുന്ന ചിത്രമാണ് പടയോട്ടം. ഇതിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ്, തമിഴ് റീമേക് റൈറ്റ്‌സ് എന്നിവ നേരത്തെ തന്നെ വിറ്റു പോയിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.