ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന സ്റ്റൈലിഷ് പോസ്റ്ററുകൾ എല്ലാം തന്നെ വളരെ വലിയ തരംഗമായി തീർന്നിരുന്നു. അതിനിടെയാണ് ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നത്. ആദ്യ പോസ്റ്ററുകളോളം പോന്ന അതിഗംഭീര പോസ്റ്ററാണ് ഇപ്പോൾ എത്തിയിരിക്കിന്നത് എന്ന് തന്നെ പറയാം. പുറകിൽ ഒരു കാറും അതിന്റെ വെളിച്ചവും മങ്ങിയ വെളിച്ചത്തിൽ മെഗാസ്റ്ററിന്റെ മുഖം പ്രേക്ഷകർക്ക് കാണാം. കയ്യിൽ ചൂണ്ടിയ ഒരു തോക്കും. പ്രേക്ഷകർക്ക് ആവേശമുണർത്തുന്ന കിടിലൻ പോസ്റ്റർ എന്ന് തന്നെ വിശേഷിപ്പിക്കാം. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.
ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം തന്നെ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ആദ്യ പോസ്റ്ററിൽ കൈയ്യിലൊരു തോക്കുമായി കാറിലെത്തിയ മമ്മൂട്ടിയായിരുന്നു എങ്കിൽ രണ്ടാമത്തെ പോസ്റ്ററിൽ ഗണ് പോയിന്റിൽ നിൽക്കുന്ന മമ്മൂട്ടിയെയാണ് പ്രേക്ഷകർക്ക് കാണാനായത്. പോസ്റ്ററുകളെ പോലെതന്നെയായിരുന്നു ചിത്രത്തിലെ ഗാനവും. ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ ഗാനവും വലിയ തരംഗമായി മാറിയിരുന്നു. വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഷാജി പാടൂർ ചെയ്യുന്ന ആദ്യ ചിത്രമായതിനാൽ തന്നെ പ്രേക്ഷക പ്രതീക്ഷ വളരെയധികം ഉണ്ടെന്നുതന്നെ പറയാം. ഗ്രേറ്റ്ഫാദറിന്റെ വിജയത്തിന് ശേഷം ഹനീഫ് അദേനി ഒരുക്കിയ ആദ്യത്തെ തിരക്കഥയാണ് ചിത്രത്തിന്റേത്. ഗുഡ്വിൽ എന്റർടെയിൻമെന്റ്സ് നിർമ്മിച്ച ചിത്രം ഈദ് റിലീസായി ജൂൺ 16 നായിരിക്കും തിയേറ്ററുകളിലെത്തുക.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.