മലയാള സിനിമാ പ്രേമികൾ ഏറെ ഇഷ്ടപെടുന്ന ഒരു മമ്മൂട്ടി കഥാപാത്രം ആണ് സേതു രാമയ്യർ എന്ന സി ബി ഐ ഉദ്യോഗസ്ഥൻ. എസ് എൻ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്ത ഒരു സി ബി ഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് ഈ ബുദ്ധി രാക്ഷസനായ സി ബി ഐ ഓഫീസർ നമ്മുടെ മുന്നിൽ എത്തിയത്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിന് പിന്നീട് മൂന്നു ഭാഗങ്ങൾ കൂടി ഉണ്ടായി. ജാഗ്രത, സേതു രാമയ്യർ സി ബി ഐ, നേരറിയാൻ സി ബി ഐ എന്നീ ചിത്രങ്ങൾ ആയിരുന്നു അവ. ആദ്യ ഭാഗം കഴിഞ്ഞു രണ്ടാം ഭാഗമായ ജാഗ്രത ഒരുപാട് വൈകാതെ എത്തിയെങ്കിലും ആദ്യ ഭാഗത്തിന്റെ സ്വീകാര്യത രണ്ടാം ഭാഗത്തിന് കിട്ടാതെ വന്നപ്പോൾ മൂന്നാം ഭാഗം എത്തിയത് ഒരുപാട് വൈകിയാണ്. മൂന്നാം ഭാഗം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയപ്പോൾ അധികം വൈകാതെ തന്നെ നാലാം ഭാഗവും എത്തി.
എന്നാൽ രണ്ടാം ഭാഗമായ ജാഗ്രതയെ പോലെ നാലാം ഭാഗവും വലിയ ജനപിന്തുണ നേടിയില്ല. ഇപ്പോഴിതാ പതിമൂന്നു വർഷങ്ങൾക്കു ശേഷം ഈ സീരിസിലെ അഞ്ചാമത്തേയും അവസാനത്തേയും ഭാഗവുമായി എത്താൻ പോവുകയാണ് കെ മധു- എസ് എൻ സ്വാമി ടീം. മമ്മൂട്ടി നായകനാവുന്ന ഈ ചിത്രം ഈ വർഷം ആരംഭിക്കും എന്ന് മൂവി സ്ട്രീറ്റ് അവാർഡ്‌സിൽ വെച്ച് എസ് എൻ സ്വാമി പ്രഖ്യാപിച്ചു. താൻ മൂന്നു വർഷം സമയം എടുത്തു തയ്യാറാക്കിയ തിരക്കഥ ആണിത് എന്നും ഈ ചിത്രം മലയാളത്തിലെ ഭാവി ത്രില്ലർ ചിത്രങ്ങളെ ഡിഫൈൻ ചെയ്യുന്ന സിനിമ ആയിരിക്കും എന്നും എസ് എൻ സാമി പറഞ്ഞു. ഏതായാലും മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിക്കുന്ന വാർത്തയാണ് ഇതെന്ന് നിസംശയം പറയാം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.