മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ‘പരോൾ’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പരസ്യസംവിധായകനായ ശരതിന്റെ സിനിമാലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ ചിത്രം. ‘പരോൾ’ എന്ന പേര് ചിത്രത്തിനായി നിർദേശിച്ചത് മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ചിത്രീകരണം തുടങ്ങുന്ന സമയത്തൊന്നും സിനിമയുടെ പേര് തീരുമാനിച്ചിരുന്നില്ല. ചിത്രീകരണത്തിനായി എത്തിയപ്പോൾ ‘പരോളി’ലെ ഗാനങ്ങള്‍ മമ്മൂട്ടി കേട്ടിരുന്നു. അപ്പോഴാണ് നടനും ഗായകനുമായ അരിസ്റ്റോ സുരേഷ് പാടിയ ‘പരോള്‍ …’ എന്നുതുടങ്ങുന്ന ഗാനം അദ്ദേഹത്തിൻറെ ശ്രദ്ധയിൽപെട്ടത്. ഉടന്‍ തന്നെ മമ്മൂട്ടി ക്ലാപ്പ് ബോര്‍ഡ് വാങ്ങി അതില്‍ പരോള്‍ എന്ന് എഴുതുകയായിരുന്നുവെന്ന് ശരത് പറയുന്നു.
ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി തനി നാടന്‍ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘പരോൾ’. ഇനിയ, മിയ, സിദ്ദിഖ്, സുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് ഇനിയ എത്തുന്നത്. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍ ചിത്രത്തിലെ ഒരു മുഖ്യറോൾ അവതരിപ്പിക്കുന്നു. രണ്ടു ഷെഡ്യൂളിലായി ബംഗളൂരുവിലും കേരളത്തിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ്. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജെ & ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജൂഡ് സുധീർ, ജൂബി നൈനാൻ എന്നിവർ ചേർന്നാണ് ‘പരോൾ’ നിർമ്മിക്കുന്നത്. മാർച്ചിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.