കേരളാ സംസഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവം വരികയാണ്. ഇപ്പോഴിതാ, ഈ ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങൾ തിരഞ്ഞെടുത്തു എന്ന വാർത്തയാണ് വരുന്നത്. അതിലൊന്ന് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കവും മറ്റൊന്ന് കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ അറിയിപ്പെന്ന ചിത്രവുമാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രങ്ങൾ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചതിന് ശേഷമാവും ഒടിടിയിൽ സ്ട്രീം ചെയ്യുക എന്നാണ് വാർത്തകൾ പറയുന്നത്. മഹേഷ് നാരായണൻ- കുഞ്ചാക്കോ ബോബൻ ചിത്രമായ അറിയിപ്പ് വിദേശ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിരുന്നു. ഈ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യാൻ പോകുന്നതെന്നാണ് സൂചന.
മമ്മൂട്ടി- ലിജോ ടീമിന്റെ നൻ പകൽ നേരത്ത് മയക്കം കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ആവും പ്രീമിയർ ചെയ്യുക. എസ് ഹരീഷ് രചിച്ച ഈ ചിത്രം മമ്മൂട്ടി കമ്പനി എന്ന തന്റെ പുതിയ നിർമ്മാണ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച ആദ്യത്തെ ചിത്രവുമാണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, രണ്ട് ടീസറുകൾ എന്നിവ റിലീസ് ചെയ്യുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മമ്മൂട്ടിക്കൊപ്പം അശോകൻ, രമ്യ പാണ്ട്യൻ, കൈനകരി തങ്കരാജ്, രാജേഷ് ശർമ്മ, കോട്ടയം രമേശ്, ബിറ്റോ ഡേവിസ്, ടി സുരേഷ് ബാബു, ചേതൻ ജയലാൽ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്. തേനി ഈശ്വർ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫാണ്. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ഈ ചിത്രത്തിൽ പകൽ സമയത്തു സൈക്കിൾ മെക്കാനിക്കും രാത്രി സമയത്തു മോഷ്ടാവുമായി ജീവിക്കുന്ന വേലൻ അഥവാ നകുലൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടിയവതരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.