മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ തിരുവനന്തപുരം സെക്രെട്ടറിയേറ്റിൽ ആണ് പുരോഗമിക്കുന്നത്. ഒരു പൊളിറ്റിക്കൽ ഡ്രാമ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത് കേരളാ മുഖ്യമന്ത്രി ആയാണ്. കടക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ നേതാവായ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദർശിച്ചിരിക്കുകയാണ് മമ്മൂട്ടി. പിണറായി വിജയൻ തന്നെയാണ് ഈ വിവരം പറഞ്ഞു കൊണ്ട് മമ്മൂട്ടിയോട് ഒപ്പമുള്ള തന്റെ ചിത്രം ഫേസ്ബുക്ക് പേജ് വഴി പങ്കു വെച്ചത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തുന്നവർ ആണ് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ആയ മോഹൻലാലും മമ്മൂട്ടിയും.
പാർട്ടി ചാനെൽ ആയ കൈരളിയുടെ ചെയർമാൻ എന്ന നിലയിലും മമ്മൂട്ടിയുമായി അടുപ്പം ഉണ്ട് പിണറായി വിജയന്. ഏതായാലും സിനിമയിൽ കേരളാ മുഖ്യമന്ത്രി ആയി അഭിനയിക്കുന്ന മമ്മൂട്ടി ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഒപ്പം നിൽക്കുന്ന പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ഈ ചിത്രം തുടങ്ങുന്നതിനു മുൻപ് മമ്മൂട്ടി മുൻ കേരളാ മുഖ്യമന്ത്രി ആയ ശ്രീ ഉമ്മൻ ചാണ്ടിയെയും സന്ദർശിച്ചിരുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ നാളെ രാത്രി ഏഴു മണിക്ക് റീലീസ് ചെയ്യും. പ്രശസ്ത രചയിതാക്കളായ ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷൻസ് ആണ്.
മമ്മൂട്ടിയുടെ ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ എന്നീ പ്രശസ്ത അഭിനേതാക്കളും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ കുറച്ചു വർഷങ്ങൾക്കു മുൻപ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സന്തോഷ് വിശ്വനാഥിന്റെ രണ്ടാമത്തെ മാത്രം ചിത്രമാണ് വൺ.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.