പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചില അപ്‌ഡേറ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ, മോഹൻലാലും ഒരു നിർണായക വേഷം ചെയ്യും. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമായേക്കുമെന്നും വാർത്തകളുണ്ട്.
അത് കൂടാതെ ഇപ്പോൾ വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്, ഈ ചിത്രത്തിൽ ഡീ- ഏജിങ് ടെക്‌നോളജി ഉപയോഗിച്ച് മമ്മൂട്ടിയെ ചെറുപ്പകാരനാക്കി അവതരിപ്പിക്കുമെന്നാണ്. മമ്മൂട്ടിയുടെ യൗവ്വനകാലമായിരിക്കും ഇതിലൂടെ അവതരിപ്പിക്കുക എന്നാണ് സൂചന. അടുത്തിടെ ഗോട്ട് എന്ന ചിത്രത്തിന് വേണ്ടി ദളപതി വിജയ് ഇതേ ടെക്‌നോളജി ഉപയോഗിച്ചിരുന്നു. മമ്മൂട്ടിയും മഹേഷ് നാരായണൻ ചിത്രത്തിന് വേണ്ടി ഇതുപയോഗിക്കുമെന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകളാണ് പ്രചരിക്കുന്നത്.
നവംബർ/ ഡിസംബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ പ്രൊജക്റ്റ്, ശ്രീലങ്ക, കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളിൽ ആയാണ് ഒരുക്കുക. മോഹൻലാലിന് ഏകദേശം ഒരു മാസത്തോളം ഷൂട്ടിംഗ് ആണ് ഈ ചിത്രത്തിന് വേണ്ടി ഉണ്ടാവുകയെന്നും വാർത്തകളുണ്ട്. നേരത്തെ സുരേഷ് ഗോപി ചെയ്യാനിരുന്ന വേഷമാണ് മോഹൻലാലിലേക്ക് എത്തിയതെന്നും വാർത്തകൾ പറയുന്നു. അടുത്ത ആറ് മാസത്തേക്ക് മമ്മൂട്ടി കമ്മിറ്റ് ചെയ്തിരിക്കുന്നത് ജിതിൻ കെ ജോസ് ഒരുക്കുന്ന ത്രില്ലറും മഹേഷ് നാരായണൻ ചിത്രവുമാണെന്നാണ് സൂചന.
ശ്രീലങ്കയിലും ഈ ചിത്രത്തിന് ഒരു മാസത്തെ ഷൂട്ടിംഗ് ആണ് ഉണ്ടാവുക. ചിത്രത്തിന്റെ നിർമ്മാതാക്കളുടെ വിവരങ്ങളും സാങ്കേതിക പ്രവർത്തകരുടെ വിവരങ്ങളും വൈകാതെ പുറത്തു വിടും.
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
This website uses cookies.