മലയാളത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ മഹേഷ് നാരായണൻ ആദ്യമായി ഒരു മമ്മൂട്ടി ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടേക്ക് ഓഫ് എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. പാർവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ആ സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം, അദ്ദേഹം ഒരുക്കിയ ചിത്രങ്ങൾ ഒടിടി റിലീസായാണ് എത്തിയത്. ഫഹദ് ഫാസിൽ നായകനായി എത്തിയ സീ യു സൂൺ, മാലിക് എന്നിവയും, കുഞ്ചാക്കോ ബോബൻ നായകനായ അറിയിപ്പ് എന്ന ചിത്രവുമാണ് നേരിട്ട് ഒടിടി റിലീസായെത്തിയ മഹേഷ് നാരായണൻ ചിത്രങ്ങൾ. അതിനിടയിൽ അദ്ദേഹം തിരക്കഥ രചിച്ച ഫഹദ് ഫാസിൽ ചിത്രമായ മലയൻ കുഞ്ഞ് തീയേറ്ററിൽ വന്നിരുന്നു. മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ ടീം ഒന്നിച്ച ഷെർലക് എന്നൊരു ചിത്രവും ഇനി ഒടിടി റിലീസായി എത്താനുണ്ട്. എം ടി വാസുദേവൻ നായരുടെ പത്ത് തിരക്കഥകൾ ആസ്പദമാക്കി ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയിലെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു ഭാഗമാണ് ഷെർലക്.
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കാൻ പോകുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലാണ് ഈ ചിത്രം ഒരുക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ റോബി വർഗീസ് രാജ് ഒരുക്കുന്ന കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിൽ വേഷമിടുന്ന മമ്മൂട്ടി, അതിനു ശേഷം അഭിനയിക്കാൻ പോകുന്നത് നവാഗതനായ ഡിനോ ഡെന്നിസ് ഒരുക്കാൻ പോകുന്ന ബിഗ് ബഡ്ജറ്റ് ത്രില്ലർ ചിത്രത്തിലാണ്. അത് പൂർത്തിയാക്കിയ ശേഷമായിരിക്കും മഹേഷ് നാരായണൻ ചിത്രത്തിൽ അദ്ദേഹം ജോയിൻ ചെയ്യുക എന്നാണ് സൂചന.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.