കെ ജി എഫ് സീരിസ് സൃഷ്‌ടിച്ച തരംഗത്തിന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ കന്നഡ ചിത്രം കൂടി ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്ന ഈ ചിത്രം, കന്നഡയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും പ്രധാന വേഷത്തിൽ എത്തുന്ന “കബ്സ” ആണ്. നേരത്തെ ഇതിന്റെ ടീസർ, രണ്ട് ഗാനങ്ങൾ എന്നിവ പ്രേക്ഷകരുടെ മുന്നിലെത്തുകയും വമ്പൻ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ മൂന്നാമത്തെ ഗാനവും സൂപ്പർ ഹിറ്റായി മാറുകയാണ്. പാൽ പാൽ പല്ലാങ്കുഴി എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചത് മധുരകവിയും, പാടിയിരിക്കുന്നത് വാഗു, അരുൺ വിജയ് എന്നിവരും ചേർന്നാണ്. കെ ജി എഫിലെ സംഗീതത്തിലൂടെ തരംഗം ഉണ്ടാക്കിയ രവി ബസ്‌റൂർ ആണ് ഈ ചിത്രത്തിനും സംഗീതമൊരുക്കിയത്. ഈ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് ആനന്ദ് ഓഡിയോ യൂട്യൂബ് ചാനലിലാണ്.
ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ ചന്ദ്രശേഖർ നിർമ്മിച്ച്, എം. ടി .ബി നാഗരാജ് അവതരിപ്പിക്കുന്ന കബ്‌സ സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകനായ ആർ ചന്ദ്രുവാണ്. 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന, മാസ് ആക്ഷൻ പിരിയോഡിക് എന്റർടെയിനർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ ശ്രേയ സരൺ , കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. കന്നഡ ഭാഷക്ക് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലായി എത്തുന്ന ഈ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയിരിക്കുന്നത് പീറ്റർ ഹൈയ്ൻ, രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ എന്നിവരാണ്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് എ ജെ ഷെട്ടി, എഡിറ്റിംഗ് നിർവഹിക്കുന്നത് മഹേഷ് റെഡ്‌ഡി എന്നിവരാണ്. ഉപേന്ദ്ര, ടാന്യ ഹോപ് എന്നിവരുടെ നൃത്തമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഇതിലെ ഗാനത്തിന്റെ ഹൈലൈറ്റ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.