പ്രശസ്ത മാഗസിൻ ആയ വോഗ് ഇന്ത്യ പ്രസിദ്ധീകരിച്ച തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളുടെ പട്ടികയിൽ മെഗാ സ്റ്റാർ മമ്മൂട്ടിയും. അവർ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ മമ്മൂട്ടിയെ കൂടാതെ തെന്നിന്ത്യയിൽ നിന്ന് കമൽ ഹാസൻ, രജനികാന്ത്, നാഗാർജുന, ചിരഞ്ജീവി എന്നിവർ ആണുള്ളത്. ഈ ലിസ്റ്റിൽ മോഹൻലാലിന്റെ പേര് ഇല്ല എന്നതും ശ്രദ്ധേയമാണ്. ശോഭന, വിജയ ശാന്തി, രമ്യ കൃഷ്ണൻ എന്നിവരും ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. മമ്മൂട്ടിയെ കുറിച്ച് ഈ ലിസ്റ്റിൽ പറഞ്ഞിരിക്കുന്നത് മഹേഷിന്റെ പ്രതികാരത്തിലെ സൗബിൻ ഷാഹിർ പറയുന്ന ഒരു ഡയലോഗ് കടമെടുത്തു കൊണ്ടാണ്. മമ്മൂട്ടി ഏതു വേഷവും ചെയ്യും എന്നും മോഹൻലാൽ ഉന്നത കുല ജാതരുടെ വേഷം മാത്രമേ ചെയ്യും അർത്ഥമാക്കുന്ന ആ ചിത്രത്തിലെ ഡയലോഗ് പറഞ്ഞു കൊണ്ടാണ് വോഗിന് വേണ്ടി ഈ ലിസ്റ്റ് ഉണ്ടാക്കിയ ആദിത്യ ശ്രീകൃഷ്ണ മമ്മൂട്ടിക്ക് സ്ഥാനം നൽകിയിരിക്കുന്നത്.
മാത്രമല്ല മലയാള സിനിമയിലെ 1980 കളും 90 കളും ഭരിച്ചിരുന്നത് മമ്മൂട്ടി ആണെന്നും ഈ രചയിതാവ് തന്റെ ലിസ്റ്റിൽ പറയുന്നുണ്ട്. ന്യൂ ഡൽഹി, ഒരു വടക്കൻ വീരഗാഥ, സേതു രാമയ്യർ സി ബി ഐ എന്നീ ചിത്രങ്ങളുടെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് എഴുത്തുകാരൻ മമ്മൂട്ടിയെ കുറിച്ച് ഈ ലിസ്റ്റിൽ വിശദീകരിക്കുന്നത്. ദി മാസ്റ്റർ എന്ന വിശേഷണത്തോടെ ആണ് ഈ ലിസ്റ്റിൽ മമ്മൂട്ടിയെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. ഈ വർഷം റിലീസ് ചെയ്ത ഉണ്ട എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്റെ നടന വൈഭവം വീണ്ടും പ്രേക്ഷകർക്ക് കാണാൻ സാധിച്ചു എന്നും ആദിത്യ ശ്രീകൃഷ്ണ പറയുന്നു. പേരൻപ്, യാത്ര, ഉണ്ട എന്നീ ചിത്രങ്ങളിലൂടെ ഒരു നടനെന്ന നിലയിൽ തന്റെ കരിയറിലെ മികച്ച ഒരു വർഷത്തിലൂടെ ആണ് മമ്മൂട്ടി ഇപ്പോൾ കടന്നു പോകുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.