[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

‘പ്രായം കൂടുംതോറും അഭിനയം നന്നാവുന്നുണ്ട് കേട്ടോ’; ജോജു ജോർജിന് രസകരമായ ജന്മദിന ആശംസയുമായി കുഞ്ചാക്കോ ബോബൻ..!

Kunchacko Boban എത്തി ഇപ്പോൾ താര പദവി നേടിയിരിക്കുന്ന ഈ കലാകാരൻ മലയാള സിനിമയിലെ മികച്ച നടന്മാരുടെ ലിസ്റ്റിലും ഇപ്പോൾ എണ്ണപ്പെടുന്ന അഭിനേതാവ് ആണ്. എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലൂടെ ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട ഈ നടൻ ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസിന്റെ വിജയത്തോടെ മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ കൂട്ടത്തിലും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങൾ കൈവശമുള്ള ജോജു ജോർജ് കാർത്തിക് സുബ്ബരാജ് – ധനുഷ് ചിത്രത്തിലൂടെ തമിഴിലും തന്റെ സ്ഥാനം നേടാൻ ഉള്ള ഒരുക്കത്തിലാണ്.

ഇപ്പോഴിതാ ജോജു ജോർജിന് പ്രശസ്ത നടൻ കുഞ്ചാക്കോ ബോബൻ നൽകിയ ജന്മദിന ആശംസയാണ് ഏവരുടെയും ശ്രദ്ധയാകര്ഷിക്കുന്നത്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും എന്ന് മാത്രമല്ല ഒരുമിച്ചു ഒന്നിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ളവരുമാണ്. പ്രായം കൂടുതോറും അഭിനയവും നന്നായി വരുന്നുണ്ട് കേട്ടോ എന്ന് പറഞ്ഞാണ് രസകരമായി കുഞ്ചാക്കോ ബോബൻ ജോജുവിന്‌ ജന്മദിനാശംസകൾ നേരുന്നത്. “വോ.. താങ്ക് യു” എന്നാണ് ജോജുവിന്റെ മറുപടി എന്ന് സൂചിപ്പിച്ചു കൊണ്ടും കൂടിയാണ്, തങ്ങൾ ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തിരിക്കുന്നത്.

നവാഗതനായ കമൽ കെ എം സംവിധാനം ചെയ്ത പട എന്ന ചിത്രമാണ് ഇരുവരും ഒരുമിച്ചു അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ളത്. മമ്മൂട്ടി നായകനായി എത്തുന്ന വൺ എന്ന സന്തോഷ് വിശ്വനാഥ് ചിത്രത്തിലും ജോജു അഭിനയിക്കുന്നുണ്ട്. ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസിലെ കാട്ടാളൻ പൊറിഞ്ചു എന്ന ടൈറ്റിൽ കഥാപാത്രമായുള്ള അഭിനയം ജോജുവിന്‌ ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ജോജു നായകനായി എത്തുന്ന സനൽ കുമാർ ശശിധരന്റെ ചോല എന്ന ചിത്രവും , അതുപോലെ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിമൽ ഡെന്നിസിന്റെ വലിയ പെരുന്നാൾ എന്ന ചിത്രവും ഈ വർഷം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടൻ എന്നതിനോടൊപ്പം മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് സമ്മാനിക്കുന്ന ഒരു നിർമ്മാതാവ് കൂടിയാണ് ഇന്ന് ജോജു ജോർജ്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.