[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് പേരിട്ടു; ചിത്രീകരണം തുടങ്ങുന്നു..!

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന ചിത്രത്തിന് പേരിട്ടു. നൻപകൽ നേരത്ത് മയക്കം എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മമ്മൂട്ടി തന്നെ നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രം ഒരു പുതിയ നിർമ്മാണ കമ്പനിയുടെ കീഴിലാണ് പുറത്തു വരുന്നത്. മമ്മൂട്ടി കമ്പനി എന്നാണ് ഈ പുതിയ നിർമ്മാണ കമ്പനിയുടെ പേരെന്ന് അറിയുന്നു. എം ടി രചിച്ചു ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഒരു മമ്മൂട്ടി ചിത്രം ഉണ്ടാകുമെന്നു വാർത്തകൾ വന്നിരുന്നു. നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന ആന്തോളജിയിലെ ഒരു ഭാഗമാണ് അതെന്നും റിപ്പോർട്ടുകൾ വന്നു. പക്ഷെ അത് തന്നെയാണോ ഈ പുതിയ പ്രൊജക്റ്റ് എന്നതിൽ സ്ഥിതീകരണം ഉണ്ടായിട്ടില്ല. ഏതായാലും ഈ ചിത്രം ഒരു ചെറിയ കാൻവാസിൽ ആണ് ഒരുക്കുന്നത് എന്നാണ് സൂചന. ഈ മാസം അവസാനത്തോടെ തീരുന്ന ഈ ചിത്രത്തിന് ശേഷം മമ്മൂട്ടി സിബിഐ 5 ഇൽ ആണ് ജോയിൻ ചെയുക.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമാണിത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും. കടുഗന്നാവ ഒരു യാത്രാ എന്നാണ് എം ടി രചിക്കുന്ന മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പേരെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നത്. എം.ടിയുടെ നിര്‍മ്മാണക്കമ്പനിയായ ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആര്‍.പി.എസ്.ജി ഗ്രൂപ്പ് എന്നിവർ ചേർന്നാണ് നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രങ്ങൾ ഒരുക്കുന്നത്. പ്രിയദർശൻ, ജയരാജ്, ശ്യാമ പ്രസാദ്, സന്തോഷ് ശിവൻ എന്നിവരും അതിൽ ചിത്രങ്ങൾ ചെയ്യുന്നുണ്ട്. ബിജു മേനോൻ നായകനായ ശിലാ ലിഖിതങ്ങൾ, മോഹൻലാൽ നായകനായ ഓളവും തീരവും എന്നിവയാണ് അതിൽ പ്രിയദർശൻ ഒരുക്കുന്ന ചിത്രങ്ങൾ. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം, രഥീനാ ഒരുക്കിയ പുഴു എന്നിവയാണ് ഇനി പുറത്തു വരാൻ ഉള്ള മമ്മൂട്ടി ചിത്രങ്ങൾ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.