മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന ചിത്രത്തിന് പേരിട്ടു. നൻപകൽ നേരത്ത് മയക്കം എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മമ്മൂട്ടി തന്നെ നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രം ഒരു പുതിയ നിർമ്മാണ കമ്പനിയുടെ കീഴിലാണ് പുറത്തു വരുന്നത്. മമ്മൂട്ടി കമ്പനി എന്നാണ് ഈ പുതിയ നിർമ്മാണ കമ്പനിയുടെ പേരെന്ന് അറിയുന്നു. എം ടി രചിച്ചു ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഒരു മമ്മൂട്ടി ചിത്രം ഉണ്ടാകുമെന്നു വാർത്തകൾ വന്നിരുന്നു. നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന ആന്തോളജിയിലെ ഒരു ഭാഗമാണ് അതെന്നും റിപ്പോർട്ടുകൾ വന്നു. പക്ഷെ അത് തന്നെയാണോ ഈ പുതിയ പ്രൊജക്റ്റ് എന്നതിൽ സ്ഥിതീകരണം ഉണ്ടായിട്ടില്ല. ഏതായാലും ഈ ചിത്രം ഒരു ചെറിയ കാൻവാസിൽ ആണ് ഒരുക്കുന്നത് എന്നാണ് സൂചന. ഈ മാസം അവസാനത്തോടെ തീരുന്ന ഈ ചിത്രത്തിന് ശേഷം മമ്മൂട്ടി സിബിഐ 5 ഇൽ ആണ് ജോയിൻ ചെയുക.
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമാണിത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും. കടുഗന്നാവ ഒരു യാത്രാ എന്നാണ് എം ടി രചിക്കുന്ന മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പേരെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നത്. എം.ടിയുടെ നിര്‍മ്മാണക്കമ്പനിയായ ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആര്‍.പി.എസ്.ജി ഗ്രൂപ്പ് എന്നിവർ ചേർന്നാണ് നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രങ്ങൾ ഒരുക്കുന്നത്. പ്രിയദർശൻ, ജയരാജ്, ശ്യാമ പ്രസാദ്, സന്തോഷ് ശിവൻ എന്നിവരും അതിൽ ചിത്രങ്ങൾ ചെയ്യുന്നുണ്ട്. ബിജു മേനോൻ നായകനായ ശിലാ ലിഖിതങ്ങൾ, മോഹൻലാൽ നായകനായ ഓളവും തീരവും എന്നിവയാണ് അതിൽ പ്രിയദർശൻ ഒരുക്കുന്ന ചിത്രങ്ങൾ. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം, രഥീനാ ഒരുക്കിയ പുഴു എന്നിവയാണ് ഇനി പുറത്തു വരാൻ ഉള്ള മമ്മൂട്ടി ചിത്രങ്ങൾ.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
This website uses cookies.