പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ആദ്യമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. ആദ്യ ഈ ചിത്രം ഒടിടി റിലീസായി ആവും എത്തുക എന്ന സൂചന ഉണ്ടായിരുന്നെങ്കിലും, അടുത്തിടെയായി മലയാളത്തിൽ നിന്നുള്ള നേരിട്ടുള്ള ഒടിടി റിലീസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഈ ചിത്രവും ആദ്യം തീയേറ്ററുകളിൽ തന്നെയാണ് എത്തുക. ഇപ്പോൾ ഈ ചിത്രത്തിലെ ഒരു പുതിയ സ്റ്റിൽ മമ്മൂട്ടി പുറത്ത് വിട്ടിട്ടുണ്ട്. ലോക ഉറക്ക ദിനത്തിൽ പുറത്ത് വന്ന ഇതിന്റെ ആദ്യ ടീസർ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും കിടന്നുറങ്ങുന്ന ഏതാനും ചില ദൃശ്യങ്ങളാണ് ആദ്യ ടീസറിൽ ഉണ്ടായിരുന്നത്. പിന്നീട് വന്ന രണ്ടാം ടീസറിൽ ഒരു തമിഴ് സിനിമയിലെ നീണ്ട ഡയലോഗ് പറയുന്ന മമ്മൂട്ടി കഥാപാത്രത്തെയാണ് കാണാൻ സാധിച്ചത്. പ്രശസ്ത രചയിതാവ് എസ് ഹരീഷ് രചന നിർവഹിച്ച ഈ ചിത്രം കഴിഞ്ഞ ഡിസംബറിലാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ഈ ചിത്രം പഴനിയിലാണ് കൂടുതലും ഷൂട്ട് ചെയ്തത്. തേനി ഈശ്വർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൽ നടി രമ്യ പാണ്ഢ്യനും പ്രശസ്ത മലയാള നടൻ അശോകനും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൈനകരി തങ്കരാജ്, രാജേഷ് ശർമ്മ, കോട്ടയം രമേശ്, ബിറ്റോ ഡേവിസ്, ടി സുരേഷ് ബാബു, ചേതൻ ജയലാൽ എന്നിവരും വേഷമിട്ട ഈ ചിത്രം തന്റെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രമാണ്. ദീപു ജോസഫാണ് നൻ പകൽ നേരത്ത് മയക്കം എഡിറ്റ് ചെയ്തിരിക്കുന്നത്. കേരളാ സംസഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.