മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ നവഗതയായ രതീന ഒരുക്കുന്ന പുഴു എന്ന ചിത്രത്തിൽ ആണ് അഭിനയിക്കുന്നത്. ആ ചിത്രം ഒക്ടോബർ പകുതിയോടെ പൂർത്തിയാക്കുന്ന അദ്ദേഹം പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്യും എന്നാണ് വാർത്തകൾ വരുന്നത്. ഈ ടീം ഒന്നിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇതെന്നും ഈ ചിത്രം തന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാവും നിർമ്മിക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതു കൂടാതെ എം ടി വാസുദേവൻ നായരുടെ കഥകളെ ആധാരമാക്കി നെറ്റ്ഫ്ലിക്സിന് വേണ്ടിയൊരുക്കുന്ന ആന്തോളജി ചിത്രത്തിൽ, മമ്മൂട്ടി അഭിനയിക്കുന്ന കഥ സംവിധാനം ചെയ്യുന്നതും ലിജോ ജോസ് പെല്ലിശ്ശേരി ആയിരിക്കും എന്നും സൂചനകൾ ഉണ്ട്.
എം ടി തന്നെയാണ് ഈ ആന്തോളജി ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുക. ഈ ആന്തോളജി ചിത്രത്തിൽ മോഹൻലാൽ, ബിജു മേനോൻ എന്നിവർ അഭിനയിക്കുന്ന രണ്ട് ചിത്രങ്ങൾ പ്രിയദർശൻ ചെയ്യുമ്പോൾ, ശ്യാമ പ്രസാദ്, ജയരാജ്, സന്തോഷ് ശിവൻ എന്നിവരും ഓരോ ചിത്രങ്ങൾ ചെയ്യുന്നുണ്ട്. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എറണാകുളം ആയിരിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന് ശേഷം കെ മധു- എസ് എൻ സ്വാമി ടീമിന്റെ സിബിഐ 5 ആണ് മമ്മൂട്ടി ചെയ്യാൻ പോകുന്നത്. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവം മമ്മൂട്ടി ഈ മാസം ആദ്യമാണ് പൂർത്തിയാക്കിയത്. ആമേൻ, അങ്കമാലി ഡയറീസ്, ഈ മ യൗ, ജെല്ലികെട്ട്, ചുരുളി എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ സംവിധായകൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.