മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രം ഇന്നലെയാണ് ഐഎഫ്എഫ്‌കെയിൽ പ്രീമിയർ ചെയ്തത്. ഇന്നലെ വൈകുന്നേരം മൂന്നര മണിക്കായിരുന്നു ഇതിന്റെ ആദ്യ പ്രദർശനം. ഇന്നും നാളെയും കൂടി ഈ ചിത്രം ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്നലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് നൻ പകൽ നേരത്ത് മയക്കമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന നാടകക്കാരൻ പഴനിയിൽ നിന്ന് തിരിച്ചു വരുന്നതിനിടെ ഒന്ന് മയങ്ങി എഴുന്നേൽക്കുമ്പോൾ, മാസങ്ങൾക്ക് മുൻപ് മരിച്ചു പോയ സുന്ദരമെന്ന തമിഴനായി പെരുമാറാൻ തുടങ്ങുന്നതാണ് ഈ ചിത്രത്തിന്റെ കഥാതന്തു. പിന്നീട് സുന്ദരമായി ജെയിംസ് ജീവിക്കുന്ന ഒരു ദിവസമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
ജെയിംസ് ആയും സുന്ദരമായും മമ്മൂട്ടി മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ഹൈലൈറ്റ്, എസ് ഹരീഷിന്റെ ലളിതമായ കഥക്ക് ലിജോ ജോസ് പെലിശ്ശേരി എന്ന മാസ്റ്റർ ഡയറക്ടർ കൊടുത്തിരിക്കുന്ന ദൃശ്യ ഭാഷയാണ്. അതിഗംഭീരമായാണ് അദ്ദേഹം ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. വളരെ ലളിതമായി കഥ പറയുമ്പോഴും, മനുഷ്യ ജീവിതത്തിന്റെ നശ്വരതയെ കാണിച്ചു തരുന്ന ലിജോ ജോസ് പെല്ലിശേരി ബ്രില്ലിയൻസ് നമ്മുക്ക് ഇതിൽ കാണാൻ സാധിക്കും. അത്പോലെ തന്നെ ജെയിംസിനെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്ന നാടക പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരുടെ പ്രതികരണങ്ങളും, സുന്ദരമായി ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന ജെയിംസിനെ അവജ്ഞയോടെ കാണുന്ന ആ തമിഴ് ഗ്രാമത്തിലെ നാട്ടുകാരുടെ പ്രതികരണങ്ങളും ചിത്രത്തിൽ നർമ്മവും വിതറുന്നുണ്ട്. ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ ദൈർഖ്യമുള്ള ഈ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി സ്റ്റൈൽ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഒരു നിമിഷം പോലും ബോറടി സമ്മാനിക്കുന്നില്ല.
തേനി ഈശ്വറിന്റെ ഗംഭീര ക്യാമറ വർക്ക് ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അത്ര മനോഹരമായ ദൃശ്യങ്ങളാണ് അദ്ദേഹം ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. കഥാ സന്ദര്ഭങ്ങളും, കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളും പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ തേനി ഈശ്വർ ഒരുക്കിയ ദൃശ്യങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കഥാന്തരീക്ഷത്തിലേക്കു വളരെ മനോഹരമായാണ് ആ ദൃശ്യങ്ങൾ പ്രേക്ഷകരെ കൊണ്ട് പോകുന്നത്. ഇതിലെ പശ്‌ചാത്തല സംഗീതത്തിന്റെ ഭംഗിയും എടുത്തു പറയണം. പഴയ തമിഴ് ഗാനങ്ങളും കവിതകളുമാണ് ഇതിലെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. വളരെ അർത്ഥവത്തായ ആ വരികൾ ഈ ചിത്രത്തിന്റെ കഥാ സന്ദർഭങ്ങളോട് ചേർത്ത് വായിക്കുമ്പോൾ വലിയ ആസ്വാദനമാണ് പ്രേക്ഷകന് ലഭിക്കുന്നത്.
മമ്മൂട്ടി കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിൽ എത്തിയ രമ്യ പാണ്ഢ്യനും, മറ്റ് വേഷങ്ങൾ ചെയ്ത അശോകൻ, കൈനകരി തങ്കരാജ്, രാജേഷ് ശർമ്മ, കോട്ടയം രമേശ്, ബിറ്റോ ഡേവിസ്, ടി സുരേഷ് ബാബു, ചേതൻ ജയലാൽ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. സുന്ദരം എന്ന കഥാപാത്രമായി, തമിഴ് സംഭാഷണങ്ങൾ പറയുന്നതിൽ മമ്മൂട്ടി കാണിച്ച മികവാണ് അദ്ദേഹത്തിന്റെ പ്രകടനത്തെ വേറിട്ട് നിർത്തുന്നത്. ദീപു ജോസഫ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. ഏതായാലും പ്രേക്ഷകർക്ക് ഇതുവരെ കാണാത്ത ഒരു സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം എന്നും, ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഒരു മാസ്റ്റർപീസാണ് ഈ ചിത്രമെന്നുമാണ് ഇത് കണ്ട ഓരോരുത്തരും ഒരേ സ്വരത്തിൽ പറയുന്നത്.
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
This website uses cookies.