പ്രശസ്ത മലയാള നടി പാർവതി തിരുവോത്ത് ഇപ്പോൾ തമിഴിലും ബോളിവുഡിലും അഭിനയിക്കുന്ന താരം കൂടിയാണ്. തന്റെ അഭിനയ മികവ് കൊണ്ട് പുതിയ ഉയരങ്ങൾ താണ്ടിയ ഈ നടി സോഷ്യൽ മീഡിയയിലും സജീവമാണ്. മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനായ ഡബ്ള്യു സി സിയുടെ സജീവ പ്രവർത്തക എന്ന നിലയിലും പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ഈ നടി, ഇപ്പോൾ അഭിനയിക്കുന്നത് ചിയാൻ വിക്രം നായകനായ പാ രഞ്ജിത് ചിത്രമാണ് തങ്കളാനിലാണ്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള പാർവതിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. പാർവതി അഭിനയിച്ച അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രം അഞ്ജലി മേനോൻ ഒരുക്കിയ വണ്ടർ വുമൺ ആയിരുന്നു. നേരിട്ടുള്ള ഒടിടി റിലീസായെത്തിയ ഈ ചിത്രം സോണി ലൈവിലാണ് റിലീസ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കാൻ ഈ ചിത്രത്തിന് സാധിച്ചില്ല.
https://www.instagram.com/p/CmEYRLLunUU/
ഇപ്പോഴിതാ പാർവതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്ക് വെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സൂര്യകിരണങ്ങളുടെ അകമ്പടിയോടെ തൂവെള്ള മോഡേൺ വസ്ത്രത്തിൽ തന്റെ മുറിയിൽ നൃത്തം വെക്കുന്ന വീഡിയോയാണ് പാർവതി പങ്ക് വെച്ചിരിക്കുന്നത്. രക്ഷിത സുരേഷിന്റെ ശബ്ദത്തിലുള്ള ഒരു ഗാനത്തിനാണ് പാർവതി ചുവടു വെക്കുന്നത്. ആമസോൺ പ്രൈം നിർമിക്കുന്ന ധൂത എന്ന പുതിയ ഒറിജിനൽ സീരിസിലും പാർവതി അഭിനയിക്കുന്നുണ്ട്. പാർവതി, തെലുങ്ക് യുവ താരം നാഗ ചൈതന്യ, ബോളിവുഡ് താരം പ്രാചി ദേശായി, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ലിജിൻ ജോസ് ഒരുക്കുന്ന ഹേർ എന്ന ചിത്രത്തിലൂടെയാണ് ഇനി പാർവതി മലയാളത്തിലെത്തുന്നത്. ഉർവശി, ഐശ്വര്യ രാജേഷ്, ലിജോമോള് ജോസ്, രമ്യ നമ്പീശൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.