ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമിക്കുന്ന രണ്ടു ചിത്രങ്ങൾ ആരംഭിക്കുകയാണ്. ഡി.എൻ.എ, ഐ.പി.എസ്. എന്നീ പേരുകളിൽ ഒരുങ്ങുന്ന
ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് മലയാളത്തിലെ സീനിയർ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ ടി.എസ്.സുരേഷ് ബാബുവാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ രണ്ടു ചിത്രങ്ങളുടേയും ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. കൊച്ചിയിലെ മഹാരാജാസ് കോളജിലെ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടി ഇതിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. കോട്ടയം കുഞ്ഞച്ചൻ, പ്രായിക്കര പാപ്പൻ, പാളയം, ഉപ്പുകണ്ടം ബ്രദേഴ്‌സ്, മാന്യന്മാർ, കസ്റ്റംസ് ഡയറി, കിഴക്കൻ പത്രോസ്, കൂടിക്കാഴ്ച, സ്റ്റാലിൻ ശിവദാസ്, മാർക് ആന്റണി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ആളാണ് ടി എസ് സുരേഷ് ബാബു. ബെൻസി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ട് ചിത്രങ്ങളിൽ ആദ്യ ചിത്രമായ ഡി.എൻ.എ.യുടെ ചിത്രീകരണം ജനുവരി ഇരുപത്തിയാറിന് ആരംഭിക്കും എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
പ്രതികാരം ഒരു കലയാണെങ്കിൽ, നിങ്ങളുടെ കൊലയാളി ഒരു കലാകാരൻ ആണെന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ടാഗ് ലൈൻ തന്നെ ഈ ചിത്രത്തിൻ്റെ സ്വഭാവം എത്തരത്തിൽ ഉള്ളതാണെന്ന് മനസ്സിലാക്കി തരുന്നു. പൂർണ്ണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ആക്ഷനും മാസും ആകാംക്ഷയും നിറഞ്ഞ ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്നതിൽ ഏറെ സമർത്ഥനായ ടി.എസ്.സുരേഷ് ബാബുവിന്റെ ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കുന്ന ചിത്രമായി ഇത് മാറും എന്നാണ് പ്രതീക്ഷ. യുവതാരം അഷ്കർ സൗദാൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ജോണി ആൻ്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ, സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ, (ഡ്രാക്കുള ഫെയിം) ഇടവേള ബാബു, രവീന്ദ്രൻ,അമീർ നിയാസ്, പൊൻ വണ്ണൽ, ലഷ്മി മേനോൻ, അംബിക, ബാബു ആൻ്റെണിയും എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഏ.കെ.സന്തോഷ് തിരക്കഥ രചിച്ച ഇതിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഡോൺ മാക്സ് ആണ്. ഇതിന് ശേഷം, ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുന്ന ഐ.പി.എസ്ന്റെ താരനിരയെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.