മെഗാ സ്റ്റാര് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഛായാഗ്രഹകന് റോബി വര്ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലായില് പുരോഗമിക്കുന്നു. ഇനിയും പേര് വെളിപ്പെടുത്താത്ത ചിത്രം നിര്മിക്കുന്നത് നടന് മമ്മൂട്ടിയുടെ നിര്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ്. ചിത്രത്തില് മമ്മൂട്ടി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചെയ്യുന്നതെന്നതാണ് പ്രത്യേകത. ജനുവരി ഒന്നിന് മമ്മൂട്ടി ലോക്കേഷനില് ജോയിന് ചെയ്യുമെന്നാണ് സൂചന. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന് കെ.യു മനോജാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ 421-മത്തെ ചിത്രമാണിത്. നിസാം ബഷീറിന്റെ റോഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്പകല് നേരത്ത് മയക്കം, ജിയോ ബേബിയുടെ കാതല് എന്നീ ചിത്രങ്ങള്ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടി- ജ്യോതിക കൂട്ടുകെട്ടിൽ എത്തുന്ന കാതല് എന്ന സിനിമയുടെ ചിത്രീകരണം പൂര്ത്തിയായിരുന്നു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്പകല് നേരത്ത് മയക്കം, ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ക്രിസ്റ്റഫര്, തെലുങ്ക് ചിത്രമായ ഏജന്റ് എന്നിവയാണ് മമ്മൂട്ടിയുടേതായി ജനുവരിയില് പുറത്ത് വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങള്. ക്രിസ്റ്റഫറിലും അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ നിയമം എന്ന സിനിമയുടെ ഛായഗ്രഹകനായാണ് റോബി വര്ഗീസ് രാജ് മലയാള സിനിമയിലേക്ക് എത്തുന്നത്. തുടര്ന്ന് ദി ഗ്രേറ്റ് ഫാദർ, ക്യാപ്റ്റന്, തട്ടുമ്പുറത്ത് അച്യുതന്, ലവ് ആക്ഷന് ഡ്രാമ, വെള്ളം തുടങ്ങി നിരവധി സിനിമകള്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് റോബിയാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.