[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സേതുരാമയ്യർ ആവാൻ മെഗാ സ്റ്റാർ എത്തി; ചിത്രങ്ങൾ കാണാം..!

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമി രചിച്ച, കെ മധു സംവിധാനം ചെയ്ത സിബിഐ സീരീസിലെ ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം അവസാനമാണ് ആരംഭിച്ചത് എങ്കിലും മെഗാ സ്റ്റാർ മമ്മൂട്ടി ഇന്നാണ് ആ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്തു മയക്കം എന്ന ചിത്രം പൂർത്തിയാക്കിയതിനു ശേഷമാണു മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ, പ്രശസ്തനായ സേതുരാമയ്യർ എന്ന സിബിഐ ഓഫീസറുടെ ഗെറ്റപ്പിൽ ഉള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആണ് സെറ്റിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയുമാണ്. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്. ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയാണ് ഈ ചിത്രത്തിൽ പരീക്ഷിക്കുന്നത് എന്നും ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ഞെട്ടിക്കുന്ന ക്ലൈമാക്സ് ആയിരിക്കും ഈ ചിത്രത്തിന്റേത് എന്നും രചയിതാവ് എസ് എൻ സ്വാമി പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നത്. ഇവരെ കൂടാതെ സൗബിൻ ഷാഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടെന്നും വാർത്തകൾ വരുന്നുണ്ട്. പുതുതലമുറയിലെ ശ്രദ്ധേയനായ ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഖിൽ ജോര്ജും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയാണ് ഈ സീരീസിലെ മുൻപുള്ള നാലു ഭാഗങ്ങൾ.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.