മൂന്ന് വിജയ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടി- സിദ്ദിഖ് ടീം. 1996 ഇൽ റിലീസ് ചെയ്ത ഹിറ്റ്‌ലർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം നമ്മുക്ക് സമ്മാനിച്ച മമ്മൂട്ടി- സിദ്ദിഖ് ടീം, അതിനു ശേഷം നമ്മുടെ മുന്നിലെത്തിയത് 2003 ഇൽ റിലീസ് ചെയ്ത ക്രോണിക് ബാച്ചിലർ എന്ന സൂപ്പർ ഹിറ്റുമായാണ്. പിന്നീട് ഈ ടീമിനെ നമ്മൾ കണ്ടത് 2015 ഇൽ റിലീസ് ചെയ്ത ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രവും ബോക്സ് ഓഫീസിൽ വിജയം നേടി. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് വരുന്നത്. ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം സിദ്ദിക്ക് ഒരുക്കാൻ പോകുന്ന ഈ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ഡിസംബർ മാസത്തിൽ തുടങ്ങുമെന്നാണ് സൂചന. കേരളത്തിന് പുറത്തും ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്.
അടുത്ത വർഷം മമ്മൂട്ടിയുടെ വിഷു റിലീസായി ഈ ചിത്രമെത്തുമെന്നാണ് സൂചന. ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ മൂന്ന് ചിത്രങ്ങളും വിഷു റിലീസായാണ് എത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോൾ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ജ്യോതികയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇതിനു ശേഷം മമ്മൂട്ടി ചെയ്യാൻ പോകുന്നത് റോബി വർഗീസ് രാജ് ഒരുക്കാൻ പോകുന്ന ത്രില്ലറിലാണെന്നും വാർത്തകളുണ്ട്. ഈ ചിത്രവും കൂടി തീർത്തതിന് ശേഷം ഡിസംബറിൽ മമ്മൂട്ടി- സിദ്ദിഖ് ചിത്രം ആരംഭിക്കാനാണ് സാധ്യത. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രങ്ങളാണ് ജിയോ ബേബിയുടെ കാതൽ, ഇനി വരാനുള്ള റോബി വർഗീസ് രാജ് ചിത്രം എന്നിവ.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.