ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ ആയിരുന്നു മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിന് പക്ഷെ ബോക്സ് ഓഫീസിൽ വമ്പൻ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വലിയ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മെഗാസ്റ്റാർ ആരാധകർ. അവർക്ക് ആവേശം പകർന്ന് കൊണ്ട് ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയാണ്. അദ്ദേഹത്തിന്റെ 154 ആം ചിത്രമായി എത്തുന്ന ഈ പുതിയ ചിത്രത്തിന് വാൾട്ടയർ വീരയ്യ എന്നാണ് പേരിട്ടിരിക്കുന്നത്. ബോബി സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ ടീസറിൽ കിടിലൻ ലുക്കിലാണ് ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത്. ഒരു ലോക്കൽ മാസ്സ് മസാല ചിത്രമാകും ഇതെന്നാണ് ഇതിന്റെ ടീസർ നൽകുന്ന സൂചന.
2023 സംക്രാന്തിക്ക് ഈ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെഗാസ്റ്റാർ ആരാധകര്‍ക്കായുള്ള ദീപാവലി സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടത്. ആക്ഷനും കോമെഡിക്കും പ്രാധാന്യം നല്കിയൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റാം ചരൺ നായകനായ രംഗസ്ഥലം, അല്ലു അർജുന്റെ പുഷ്പ പോലത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളൊരുക്കിയ മൈത്രി മൂവി മേക്കേഴ്‌സാണ്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവി തേജയും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികാ വേഷം ചെയ്യുന്നത്. കാതറീൻ ട്രീസയും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ്, ഇതിന് ക്യാമറ ചലിപ്പിക്കുന്നത് ആർതർ എ വിൽസൺ എന്നിവരാണ്. നിരഞ്ജൻ ദേവരമനേ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.