ഇന്ന് മലയാള സിനിമാ പ്രേമികൾ ഏവരും ഏറ്റവും കൂടുതൽ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രം മോഹൻലാൽ നായകനായ ഒടിയൻ ആണ്. മോളിവുഡിലെ ഏറ്റവും വലിയ ഏറ്റവും വലിയ ചിത്രം എന്ന നിലയിൽ ആണ് ഒടിയൻ ആദ്യം ശ്രദ്ധ നേടിയത്. പിന്നീട് അതിന്റെ പ്രമേയവും ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ മേക് ഓവറും പിന്നീട് പുറത്തു വന്ന സ്റ്റില്ലുകളും ടീസറുകളുമെല്ലാം പ്രേക്ഷക പ്രതീക്ഷ വാനോളമാക്കി. ഇതിന്റെ താര നിറയും കുറച്ചൊന്നുമല്ല പ്രേക്ഷകർക്ക് പ്രതീക്ഷ സമ്മാനിക്കുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടി ആരാധകർക്കും ആഹ്ലാദിക്കാൻ ഉള്ള വക ഒടിയനിൽ ഉണ്ടാകും. സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത് ഈ ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മമ്മൂട്ടി ഉണ്ടാകും എന്നാണ്.
ഒടിയൻ എന്ന ചിത്രം തുടങ്ങുന്നത് മമ്മൂട്ടിയുടെ വോയിസ് ഓവറിലൂടെ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പരക്കുന്നത്. നേരത്തെ മോഹൻലാൽ ചിത്രമായ ബീയോണ്ട് ബോർഡേഴ്സിലും മമ്മൂട്ടി വോയിസ് ഓവർ നൽകിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്ന പഴശ്ശി രാജയിൽ വോയിസ് ഓവർ നൽകിയത് മോഹൻലാൽ ആയിരുന്നു. ഏതായാലും ഒടിയൻ എന്ന ചിത്രത്തിന്റെ ഭാഗമാവാൻ മമ്മൂട്ടിയും എത്തുമോ എന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും.
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ അടുത്ത മാസം എത്തും. വരുന്ന ഡിസംബർ മാസത്തിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ ആണ്. മഞ്ജു വാര്യർ , പ്രകാശ് രാജ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.