മമ്മൂട്ടിയെ നായകനാക്കി ഒരുക്കാൻ പ്ലാൻ ചെയുന്ന കർണ്ണൻ എന്ന സിനിമയുടെ രചയിതാവും പ്രശസ്ത നടനും സംവിധായകനുമായ പി ശ്രീകുമാർ, ഒരുപാട് വർഷങ്ങൾക്കു മുൻപേ താൻ മമ്മൂട്ടിയുമായി വഴക്കിട്ടു പിരിയാൻ ഉണ്ടായ കാരണം വെളിപ്പെടുത്തുകയാണ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തോപ്പിൽ ഭാസിയുടെ കൈയും തലയും പുറത്തിടരുത് എന്ന് സിനിമയ്‌ക്ക് മമ്മൂട്ടിയെ ബുക്ക് ചെയ്യാൻ മദ്രാസിലെ പ്രസാദ് സ്‌റ്റുഡിയോയിൽ എത്തിയ ശ്രീകുമാറിന്റെയും കൂട്ടരെയും കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ ഒരു 45 മിനിട്ടോളം മമ്മൂട്ടി കാത്തു നിർത്തി. അതിനു ശേഷം അദ്ദേഹം പുറത്തു വന്നപ്പോൾ ചിത്രത്തെ കുറിച്ച് സംസാരിക്കുകയും സെപ്റ്റംബർ മാസത്തിൽ ഒരാറ് ദിവസത്തെ ഡേറ്റ് ആണ് വേണ്ടത് എന്നറിയിക്കുകയും ചെയ്തു.
എന്നാൽ സെപ്റ്റംബറിൽ സമയം ഇല്ലെന്നും ഒരു വർഷം വെയിറ്റ് ചെയ്യാനും മമ്മൂട്ടി ആവശ്യപ്പെട്ടു. അപ്പോൾ ഒന്ന് അഡ്ജസ്റ്റ് ചെയ്തു കൂടെ എന്ന് ശ്രീകുമാർ ചോദിച്ചപ്പോൾ ‘അഡ്‌ജസ്‌റ്റ് ചെയ്യാൻ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ എന്റെ കൂടെ പഠിച്ചതോ, മറ്റെന്തെങ്കിലും ബന്ധമുണ്ടോ നമ്മൾ തമ്മിൽ ‘ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അതിനു ശേഷം കുറച്ചു കഴിഞ്ഞു സെപ്റ്റംബറിൽ അഡ്ജസ്റ്റ് ചെയ്യാം എന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ മമ്മൂട്ടി തന്നോട് പറഞ്ഞതെല്ലാം തിരിച്ചും അങ്ങോട്ട് പറഞ്ഞിട്ട് ശ്രീകുമാർ അദ്ദേഹവുമായി വഴക്കുണ്ടാക്കി പിരിഞ്ഞു. പിന്നീട് പ്രിയദർശന്റെ രാക്കുയിലിൻ രാഗസദസിൽ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് മമ്മൂട്ടിയെ കണ്ടപ്പോൾ മൈൻഡ് ചെയ്യാതിരുന്ന തന്നെ കെട്ടി പിടിച്ച് അദ്ദേഹം പറഞ്ഞത് ‘നിങ്ങൾ ഇതുവരെ ഇതൊന്നും മറന്നില്ലേ’ എന്നായിരുന്നു എന്നും ശ്രീകുമാർ ഓർത്തെടുക്കുന്നു. ആ മമ്മൂട്ടിയാണ് മലയാള സിനിമയിൽ നിർമ്മാണമൊക്കെ നടത്തി പൊട്ടിപൊളിഞ്ഞ് തകർന്ന് തരിപ്പണമായി നിന്ന തന്നെ കാർ കൊടുത്തയച്ച് ആലപ്പുഴയിലെ സെറ്റിൽ എത്തിച്ച് ഇന്നത്തെ നിലയ്‌ക്കെത്തിച്ചത് എന്നും, ഇന്ന് മമ്മൂട്ടി തന്റെ അടുത്ത സുഹൃത്തും സഹോദരനും ഒക്കെയാണ് എന്നും ശ്രീകുമാർ പറയുന്നു.
ഫോട്ടോ കടപ്പാട്: സുനി നീലം
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.